ഗൂത്ത വ്യോമാക്രമണം: മരണം 100 കവിഞ്ഞു; കൊല്ലപ്പെട്ടവരില്‍ 20 കുട്ടികള്‍
ദമസ്കസ്: സിറിയന്‍ പ്രദേശമായ കിഴക്കന്‍ ഗൂത്തയില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. ഇതില്‍ 20 പേര് കുട്ടികളാണ്.
സിറിയയില്‍ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമാണ് കിഴക്കന്‍ ഗൂത്ത. ഇവിടെ 2013 മുതല്‍ സര്‍ക്കാര്‍ സേനയുടെ ഉപരോധം നേരിടുകയാണ്.
4,00,000 ആളുകള്‍ താമസക്കുന്ന ഇവിടെയുള്ള കുറച്ചുപേര്‍ക്ക് ഭക്ഷണവും, വൈദ്യ പരിചരണവും പുറത്തുനിന്ന് എത്തിച്ചിട്ടുണ്ട്.
ഈമാസം ആദ്യം മുതല്‍ കിഴക്കന്‍ ഗൂത്തയില്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
സിറിയന്‍ സര്‍ക്കാരും റഷ്യയും ഇറാനും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ആക്രമണത്തിന്റെ തീവ്രത കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏഴു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധം കാരണം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ദശ ലക്ഷങ്ങള്‍ രാജ്യം വിട്ടു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."