HOME
DETAILS
MAL
കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
backup
February 20 2018 | 15:02 PM
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിലെ യാഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ശുഹൈബ് വധത്തിലെ പ്രതികളെ അറസ്റ്റു ചെയ്യണം, സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി എത്തിയതാണ് കെ.എസ്.യു പ്രവര്‍ത്തകര്‍.
പൊലിസിന്റെ ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാര്‍ ജയരാജന്റെ കോലം കത്തിക്കുകയും തുടര്‍ന്നു പൊലിസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തതോടെയാണ് പൊലിസ് ലാത്തി ചാര്‍ജ് നടത്തിയത്.
ലാത്തി ചാര്‍ജില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി പ്രതീഷ് മുരളി, അലക്‌സ് എന്നിവരുടെ തലപൊട്ടി. ലാത്തി ചാര്‍ജിനിടെ ചിതറി ഓടിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് പിന്തുടരുകയും യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിനുള്ളില്‍ കയറി സമരക്കാരെ മര്‍ദിക്കുകയും ചെയ്തു. കെ.എസ്.യു നേതാക്കളായ നബീല്‍, റ്റിനു പ്രേം, സെയ്ദലി കായ്പാടി, ബാഹുല്‍കൃഷ്ണ, ശരത്, ജെ.എസ് അഖില്‍ എന്നിവര്‍ക്കും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. യാതൊരു പ്രകോപനവും കൂടാതെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ പൊലിസ് ലാത്തി ചാര്‍ജ് നടത്തുകയുമായിരുന്നുവെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."