കെ.എസ്.ആര്.ടി.സി തകരില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയും സഹകരണപ്രസ്ഥാനവും തകരുമെന്ന് മനപ്പായസമുണ്ട് ആരും നടക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കെ.എസ്.ആര്.ടി.സിയില്‍ കുടിശികയായ പെന്ഷന് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്.ടി.സിക്ക് വായ്പ കൊടുത്താല്‍ സഹകരണ മേഖല തകരുമെന്നുപറയുന്നത് ചിലരുടെ സ്വപ്നം മാത്രമാണ്.
ബാങ്കിങ് രീതിയിലുള്ള വായ്പ മാത്രമാണ് സഹകരണ ബാങ്കുകള്‍ നല്‍കുന്നത്. പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഉറച്ച തീരുമാനമാണ് ഇതിനുപിന്നില്‍.
ഏതു നല്ലകാര്യം ചെയ്യുമ്പോഴും അതിനെ കുറ്റംപറയുക ചിലരുടെ രീതിയാണ്. നോട്ട് നിരോധനത്തെ അതിജീവിച്ച് കരുത്തുകാട്ടിയ പ്രസ്ഥാനമാണ് സഹകരണ മേഖല. കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ മേഖല കൂടുതല്‍ ശക്തിപ്രാപിക്കും. കൂടുതല്‍ പ്രൊഫഷണല്‍ രീതിയിലേക്ക് കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനം മാറേണ്ടതുണ്ട്. പുനരുദ്ധാരണ പക്രിയ പൂര്‍ത്തിയാകുമ്പോള്‍ സ്വന്തംനിലയ്ക്ക് പെന്ഷന് നല്കാന് കെ.എസ്.ആര്.ടി.സിക്ക് കഴിയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സഹകരണ ബാങ്കുകളില്‍ അക്കൗണ്ടെടുത്തവര്‍ക്ക് ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പെന്ഷന് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."