HOME
DETAILS
MAL
ദേശീയപാത വികസനത്തിന് 2,920 കോടി അനുവദിച്ചു
backup
February 21 2018 | 02:02 AM
ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയ പാത 275ന്റെ വികസനത്തിനായി 2,920 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
ആറ് വരികളായി വികസിപ്പിച്ച ദേശീയ പാതക്ക് 61 കി.മീറ്റര്‍ നീളം വരും. വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവ ആവശ്യമാണ്. പദ്ധതി പ്രവര്‍ത്തനം തദ്ദേശീയര്‍ക്ക് തൊഴില്‍ സാധ്യതയും നല്‍കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
റോഡ് വികസന പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."