വിശേഷിപ്പിക്കാന്‍ വാക്കുകളില്ല; 'ശൂന്യപ്രസ്താവന'യുമായി യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ നരഹത്യയില്‍ പ്രതിഷേധിച്ച് 'ശൂന്യപ്രസ്താവന'യുമായി ഐക്യരാഷ്ട്രസഭ. യു.എന്നിന്റെ കുട്ടികള്‍ക്കായുള്ള സംഘടനയായ യൂനിസെഫ് ആണ് കിഴക്കന്‍ ഗൗഥയില്‍ 20ലേറെ കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വേറിട്ട രീതിയില്‍ പ്രതിഷേധം അറിയിച്ചത്.
നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും ഇഷ്ടക്കാരും ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് ഉപയോഗിച്ചാലും നീതിയാകില്ലെന്ന് യൂനിസെഫ് പ്രാദേശിക ഡയരക്ടര്‍ ഗീര്‍ട്ട് കാപ്പലെയര്‍ പറഞ്ഞു. സംഭവത്തില്‍ യൂനിസെഫ് ശൂന്യപ്രസ്താവന പ്രസിദ്ധീകരിക്കുകയാണ്. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളെയും അതിനോടുള്ള തങ്ങളുടെ പ്രതിഷേധത്തെയും വിശേഷിപ്പിക്കാന്‍ തങ്ങളുടെ പക്കല്‍ ഒരു വാക്കുമില്ലെന്നും ഗീര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
പത്ത് ശൂന്യമായ വരികള്‍ അടങ്ങിയ പേപ്പറാണ് യൂനിസെഫ് പ്രതീകാത്മകമായി പുറത്തുവിട്ടത്. വാക്കുകള്‍ ഒഴിവാക്കിയിട്ടതാണെന്ന് അറിയിക്കാന്‍ ഉദ്ധരണി സൂചികകളും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."