HOME
DETAILS
MAL
സൗരോര്‍ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും: മന്ത്രി
backup
February 21 2018 | 02:02 AM
തിരുവനന്തപുരം: സൗരോര്‍ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന് സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്സെസിന്റെയും സൗരവീഥി മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യാരംഗത്തെ വലിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്‍സെസ് നടത്തുന്നത്.
ഇതിന്റെ ഭാഗമായ 'സൗരവീഥി' മൊബൈല്‍ ആപ്പ് വഴിയും ഉപയോഗിക്കുന്ന സൗരോര്‍ജ ഉപകരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച അനര്‍ട്ട് വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."