HOME
DETAILS

ബോട്ടുടമകളുടെ സമരം തുടരുന്നു; വറുതിയില്‍ തീരദേശം

  
backup
February 21 2018 | 02:02 AM

%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81


ഫറോക്ക്: മത്സ്യബന്ധന ബോട്ടുടമകളുടെ അനിശ്ചിതകാലസമരം ആറ് ദിവസം പിന്നിട്ടതോടെ തീരദേശം വറുതിയുടെ പിടിയില്‍. നിത്യക്കൂലിക്ക് പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലായിരിക്കുകയാണ്. ബോട്ടുകള്‍ കടലില്‍ പോകാതായതോടെ ഫിഷിങ് ഹാര്‍ബറുകളെ ആശ്രയിച്ചു ജീവിക്കുന്ന പോര്‍ട്ടര്‍മാരടക്കമുള്ള ആയിരക്കണക്കിനു തൊഴിലാളികള്‍ കുടുംബം പോറ്റുന്നതിനായി മറ്റുമാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. മത്സ്യബന്ധനത്തിനു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ പകുതിയോളം പേര്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. 
ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിനു മുന്‍പുണ്ടായ അനിശ്ചിതകാല സമരം കടലിന്റെ മക്കളെ കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കുകയാണ്. കിളിമത്സ്യങ്ങള്‍ (ചെറുമത്സ്യങ്ങള്‍) പിടിച്ചുകൊണ്ടുവരുന്ന ബോട്ടുകളെ പിടികൂടി ഫിഷറീസ് അധികൃതര്‍ വന്‍തുക പിഴ ഈടാക്കുന്നതില്‍ പ്രതിഷേധിച്ചും ഡീസലിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റഴ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം കഴിഞ്ഞ 15നാണ് ആരംഭിച്ചത്. കിളിമത്സ്യങ്ങള്‍ സീസണ്‍ സമയത്ത് മാത്രം ലഭിക്കുന്നതിനാല്‍ ഇവയെ പിടിക്കുന്നത് മത്സ്യസമ്പത്തിനെ ബാധിക്കില്ലെന്നും പിടിക്കാതിരുന്നാല്‍ ഇവ കേരളം തീരം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോകുമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ബോട്ടുകള്‍ക്ക് ഡീസലിന് സബ്‌സിഡി നല്‍കുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഇതിനു തയാറാകുന്നില്ലെന്നാണ് ബോട്ടുടമകളുടെ ആരോപണം. അതിനിടെ സമരം തുടങ്ങി ഏഴ് ദിവസമായിട്ടും സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചക്കു തയാറാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
സംസ്ഥാനത്തെ അയ്യായിരത്തോളം യന്ത്രവല്‍കൃത ബോട്ടുകളാണ് സമരത്തിലുള്ളത്. എന്നാല്‍ പരമ്പരാഗത വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിനാല്‍ മത്സ്യക്ഷാമം നേരിട്ടിട്ടില്ലെങ്കിലും സമരം തുടര്‍ന്നാല്‍ സ്ഥിതി ആകെ മാറും. ഇപ്പോള്‍ തന്നെ ചെറിയ മത്സ്യങ്ങള്‍ക്കടക്കം വില കുതിച്ചു കയറിയിട്ടുണ്ട്. ബോട്ടുകളില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പ്പന നടത്തിയിരുന്നവര്‍ക്കും ഇപ്പോള്‍ വള്ളങ്ങളില്‍ വരുന്ന മത്സ്യമാണ് ആശ്രയം. സമരം കൂടുതല്‍ വലച്ചിരിക്കുന്നത് ബോട്ടുകളില്‍ മീന്‍പിടുത്തതിനു പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ്. പകുതിയലധികവും ബംഗാള്‍, ഒഡിഷ, തമിഴ്‌നാട്, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മീനിന്റെ ലഭ്യതക്കനുസരിച്ചു കമ്മിഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ക്ക് കൂലി. സമരം ഇനിയും തുടര്‍ന്നു പോയാല്‍ ഭക്ഷണത്തിനു പോലും വകയില്ലാത്ത സ്ഥിതിയാകും ഇവര്‍ക്ക്. വലിയ തുക വാടക നല്‍കി താമസിക്കുന്ന ഇവരുടെ ദുരിതം ദിവസങ്ങള്‍ പിന്നിടുന്തോറും കൂടിവരികയാണ്. 
തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികള്‍, ഐസ് പൊടിച്ചു ബോട്ടില്‍ കയറ്റുന്നവര്‍, കയറ്റുമതി ഷെഡ്ഡിലെയും സംസ്‌കരണ ശാലയിലെയും തൊഴിലാളികള്‍, മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി ആയിരക്കണക്കിനു പേര്‍ക്കാണ് തൊഴിലില്ലാതായിരിക്കുന്നത്. സമരം നീണ്ടുപോകുന്നത് സര്‍ക്കാറിനും കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ഡീസല്‍ ഇനത്തില്‍ തന്നെ നികുതിയായി ഒരു ദിവസം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കൂടാതെ മത്സ്യകയറ്റുമതി നിലച്ചതും സര്‍ക്കാറിനു വന്‍തിരിച്ചടിയാണ്. ചെമ്മീന്‍, കൂന്തള്‍ തുടങ്ങിയ മത്സ്യങ്ങള്‍ അയ്യായിരത്തിലധികം ടണ്ണാണ് ബേപ്പൂരില്‍ നിന്നു മാത്രം ദിനംപ്രതി കയറ്റി പോയിരുന്നത്. സമരക്കാരുടെ ആവശ്യത്തോട് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ കൂടുതല്‍ ശക്തമാക്കിയേക്കും. സമരം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമവും ഉണ്ട്. ഐസ് പ്ലാന്റുകള്‍ ഇതിനോടകം അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. പരമ്പരാഗത വള്ളങ്ങളും വരും ദിവസങ്ങളില്‍ സമരത്തിന്റെ ഭാഗമായേക്കും. ഇവര്‍ കൂടി സമരത്തിലായാല്‍ സംസ്ഥാനത്ത് കടുത്ത മത്സ്യക്ഷാമമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  16 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  16 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  33 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  41 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago