അക്ഷരമധുരം പകര്‍ന്ന ടീച്ചറായിട്ടും അവരത് ചെയ്തു
ചെറുവത്തൂര്‍( കാസര്‍കോട്): ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. പുലിയന്നൂര്‍ ചീര്‍ക്കുളത്തെ റനീഷ്, വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി അരുണ്‍ ആണ് ഫെബ്രുവരി നാലിന് വിദേശത്തേക്ക് കടന്നത്. മൂന്നുപേരും 25 വയസിനു താഴെ പ്രായമുള്ളവരും പ്രദേശവാസികളുമാണ്.
2017 ഡിസംബര്‍ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രിയില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാനൊരുങ്ങുകയായിരുന്നു ജാനകി ടീച്ചറും ഭര്‍ത്താവ് കളത്തേര കൃഷ്ണനും. ഈ സമയം വീട്ടിലെത്തിയ സംഘം ജാനകി ടീച്ചറെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ സാരമായി പരുക്കേല്‍പ്പിച്ചു. ജാനകി അണിഞ്ഞിരുന്ന മാല,വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള 22 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നാടന്‍ ഭാഷ സംസാരിച്ചതായി കൃഷ്ണന്‍ മാസ്റ്റര്‍ നല്‍കിയ മൊഴിയെ കേന്ദ്രീകരിച്ചു ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പന നടത്തിയ രസീത് പ്രതികളില്‍ ഒരാളുടെ പിതാവ് പൊലിസിനു കൈമാറിയതോടെയാണ് കേസിന് വഴിത്തിരിവ് ഉണ്ടായത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്തത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അക്ഷരമധുരം പകര്‍ന്ന ടീച്ചറായിട്ടും അവരത് ചെയ്തു
ചെറുവത്തൂര്‍: മോനെ നീയുമുണ്ടോ ... കൊലക്കത്തിക്ക് മുന്നില്‍ ജാനകി ടീച്ചര്‍ കരഞ്ഞു കേണിട്ടും അവരുടെ മനസ് പതറിയില്ല.
ഒന്നാംതരത്തില്‍ ആദ്യാക്ഷരമധുരം പകര്‍ന്ന ടീച്ചറെ അവര്‍ കഴുത്ത് കീറിമുറിച്ചു കൊന്നു. പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയത് അവരുടെ ശിഷ്യന്‍മാര്‍ തന്നെയെന്നറിഞ്ഞപ്പോള്‍ നാട് നടുങ്ങി.
പ്രതികളായ റനീഷ്, വിശാഖ് എന്നിവരെ പുലിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിലാണ് ടീച്ചര്‍ പഠിപ്പിച്ചത്. ഡിസംബര്‍ 13 ന് രാത്രി മൂന്നംഗ സംഘം മുഖംമൂടി ധിരിച്ച് വീട്ടില്‍ കയറിസ്വര്‍ണവും പണവും ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിനിടെ താന്‍ പഠിപ്പിച്ച കുട്ടിയെ ജാനകി ടീച്ചര്‍ തിരിച്ചറിഞ്ഞു. അപ്പോഴാണ് മോനെ നീയുമുണ്ടോ എന്ന ചോദ്യം ചോദിക്കുന്നത്.
തിരച്ചറിഞ്ഞു എന്ന ഘട്ടത്തില്‍ കൊലചെയ്യണമെന്നു കൂട്ടത്തിലൊരാള്‍ പറയുകയായിരുന്നു.
സ്വര്‍ണവും പണവും എല്ലാം തരാം ജീവന്‍ തിരിച്ചു തരണമെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അവരുടെ മനസ് മാറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."