HOME
DETAILS
MAL
സഊദിയില്‍നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
backup
February 23 2018 | 03:02 AM
ജിദ്ദ: സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എനണ്ണത്തില്‍ വര്‍ധവന്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 വരെ 3253901 ഇന്ത്യക്കാര്‍ സഊദിയിലുണ്ടായിരുന്നതായാണ് ഇന്ത്യന്‍ എംബസിയുടെ കണക്ക്.
എന്നാല്‍ നിലവില്‍ 3051711 ഇന്ത്യക്കാര്‍ മാത്രമാണ് സഊദിയിലുള്ളതെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂനിറ്റി വെല്‍ഫെയര്‍ വിഭാഗം കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ അറിയിച്ചു. തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണം വര്‍ധിച്ചതിനാല്‍ നിരവധി വിദേശികള്‍ ഈ വര്‍ഷം സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍. സഊദി കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങള്‍ക്ക് അനുവദിച്ചത് ഒന്നേകാല്‍ കോടി വിസകളാണ്. ഇതില്‍ 15 ലക്ഷം സന്ദര്‍ശക വിസകളും അഞ്ചു ലക്ഷം ബിസിനസ് വിസിറ്റ് വിസകളുമുണ്ടെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ യൂസുഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."