HOME
DETAILS
MAL
സാമ്പത്തിക തര്‍ക്കം: ഭാര്യാ സഹോദരന്റെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
backup
May 31 2016 | 22:05 PM
കൊട്ടിയം: ബന്ധുക്കള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം വീട്ടുമുറ്റത്ത് കത്തിക്കുത്തില്‍ കലാശിച്ചു. വടക്കേവിള അയത്തില്‍ പൂത്തോപ്പ് വയലില്‍വീട്ടില്‍ നിയാസ(28)നാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് 4.30 ന് കിണറ്റു കരയില്‍ കുളിക്കുകയായിരുന്ന നിയാസിനെ ഭാര്യസഹോദരനായ വടക്കേവിള ശാന്തിനഗര്‍ ഗ്രാമി മഠത്തില്‍ അബുതല്ഹത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
പ്രാണരക്ഷാര്‍ഥം നിയാസ് അബുതല്ഹത്തിനെ ബലമായി പിടിച്ചുതള്ളിമാറ്റി. തള്ളുന്നതിനിടയില്‍ അബുതല്ഹത്ത് കിണറ്റില്‍ വീണു. പൊലിസ് എത്തുമ്പോള്‍ അബുതല്ഹത്ത് കിണറ്റിനുള്ളിലെ തൊടിയില്‍ പിടിച്ചു കിടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിയാസിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയാസിന് 40 ഓളം തുന്നലുകളുണ്ട്. ഇരവിപുരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."