തെങ്ങുകള്‍ക്ക് ഭീഷണിയായ തഞ്ചാവൂര്‍ വാട്ടരോഗം നിയന്ത്രണത്തിനുള്ള രീതികള്‍
രോഗം ബാധിച്ച് പൂര്‍ണമായും നശിച്ച തെങ്ങുകള്‍ വേരോടെ പിഴുതു നശിപ്പിക്കുക
രോഗം ബാധിച്ച തെങ്ങിനു ചുറ്റും 60 സെ.മി ആഴത്തിലും 30 സെ.മി വീതിയിലുമായി കിടങ്ങ് കുഴിച്ച് മറ്റു തെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയുക
തെങ്ങിനു നിര്‍ദേശിച്ച അളവില്‍ ജൈവവളങ്ങളും രാസവളങ്ങളും ചേര്‍ത്തു കൊടുത്ത് അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക
എതിര് കുമിളുകളായ ട്രൈക്കോഡെര്‍മ്മ ചേര്‍ത്ത വേപ്പിന്‍ പിണ്ണാക്ക് ഒരു തടത്തില്‍ അഞ്ച് കിലോഗ്രാം എന്ന തോതില്‍ ഇടുക
ടാല്‍ക്ക് മാധ്യമത്തില്‍ ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മ 100 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്കില്‍ എന്ന തോതില്‍ കലര്‍ത്തി തടത്തില്‍ ചേര്‍ക്കുന്നതിനുള്ള മിശ്രിതം തയാറാക്കുക
നാലു ദിവസത്തിലൊരിക്കല്‍ തെങ്ങിന്‍തടം നനച്ചു കൊടുക്കുകയും അതോടൊപ്പം ഉണങ്ങിയ ഓലകളും ചപ്പു ചവറുകളും ഉപയോഗിച്ച് പുതയിടുകയും ചെയ്യുക
വാഴ ഇടവിളയായി കൃഷി ചെയ്യുന്നത് രോഗനിയന്ത്രണത്തിനു സഹായിക്കും. വാഴയുടെ വേരുകളില്‍ നിന്നുള്ള സ്രവങ്ങള്‍ രോഗകാരിയായ കുമിളിനെതിരേ പ്രവര്‍ത്തിക്കുന്നു.
വേനല്‍ക്കാലത്ത് ഹോസുപയോഗിച്ചോ കണികാ ജലസേചന രീതിയിലോ തെങ്ങുകള്‍ക്ക് ജലസേചനം ചെയ്യുക. തോട്ടം മുഴുവന്‍ നനയുന്ന രീതിയിലുള്ള നന ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."