HOME
DETAILS
MAL
അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം; മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞു
backup
February 23 2018 | 09:02 AM
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മധുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് ബന്ധുക്കളും നാട്ടുകാരും തടഞ്ഞു. പ്രതികളെ എല്ലാവരെയും പിടികൂടിയ ശേഷം മാത്രമേ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്.
പിന്നീട്, പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
അതേസമയം, മരണത്തിന് കാരണമായ മുറിവുകളൊന്നും ഇന്‍ക്വസ്റ്റ് നടത്തവെ മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വ്യക്തത വരുത്താനാവു എന്നും പാലക്കാട് എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."