HOME
DETAILS
MAL
സെക്കന്റില്‍ 3 ജി.ബി വേഗത: 5ജി ആദ്യം പരീക്ഷിച്ച് എയര്‍ടെല്‍
backup
February 23 2018 | 16:02 PM
അതിവേഗ ഇന്റര്‍നെറ്റിന് തുടക്കം കുറിക്കാന്‍ എയര്‍ടെല്ലും മൊബൈല്‍ കമ്പനിയായ വാവെയും ഒന്നിക്കുന്നു. സെക്കന്റില്‍ മൂന്ന് ജി.ബി വേഗതയുള്ള 5 ജി നെറ്റ് വര്‍ക്കിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ഇരുകമ്പനികളും അറിയിച്ചു.
ഗുഡ്ഗാവ്, മാനീസര്‍ എന്നീ സ്ഥലങ്ങളിലാണ് പരീക്ഷണം നടത്തിയത്.
''ഇത് ചെറുതാണ്, പക്ഷെ 5 ജിയിലേക്കുള്ള നമ്മുടെ ചുവടുവയ്പ്പില്‍ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായിരിക്കും 5ജി. ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്''- ഭാരതി എയര്‍ടെല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."