HOME
DETAILS

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

  
Web Desk
November 03 2024 | 11:11 AM

Palestinian Press Union Reports Over 180 Journalists Killed in Gaza by Israel Urges Global Action

റാമല്ല: ഗസ്സ മുനമ്പില്‍ ഒരു വര്‍ഷത്തിനിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് ഫലസ്തീന്‍ പ്രസ് യൂണിയന്‍. 2023 ഒക്‌ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ 183 മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് പ്രസ് യൂണിയനായ ഫലസ്തീനിയന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇത് ലോകമെമ്പാടും പ്രതിവര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സത്യത്തിന്റെ സാക്ഷികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്‌റാഈല്‍ അധിനിവേശ സേന ആസൂത്രിതമായി നടത്തിയതാണ് കൂട്ടക്കൊലകള്‍. ഇത്  ശിക്ഷിക്കപ്പെടാതെ പോകില്ല-സിന്‍ഡിക്കേറ്റ് ഊന്നിപ്പറഞ്ഞു. 

പത്രപ്രവര്‍ത്തനത്തിനും മാനവികതക്കുമെതിരെ നടത്തിയ ഭയാനകമായ കൊലയെ 'മാധ്യമ ചരിത്രത്തിലെ ഏറ്റവും വലുതും ക്രൂരവുമായ കൂട്ടക്കൊല' എന്നാണ് സിന്‍ഡിക്കേറ്റ് വിശേഷിപ്പിക്കുന്നത്.

2013 മുതല്‍ ലോകമെമ്പാടും 900 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് 
 പ്രതിവര്‍ഷം ശരാശരി 82 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും ഇത് ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ പകുതിയില്‍ താതാഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരെ പ്രതിക്കൂട്ടിലാക്കുന്നതിനും ശിക്ഷിക്കുന്നതിനും അവര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് ആഹ്വാനം ചെയ്തു. ആക്രമണം തടയാന്‍ ബാധ്യതയുള്ളതും ശിക്ഷിക്കാന്‍ കെല്‍പുള്ളതുമായ നിയമസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികളും തീരുമാനങ്ങളും കൈക്കൊള്ളണമെന്നും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പ്രമേയം അവതരിപ്പിച്ചിട്ടും ഇസ്‌റാഈല്‍ ഗസ്സയില്‍ വിനാശകരമായ ആക്രമണം തുടരുകയാണ്. പ്രാദേശിക അധികൃതരുടെ കണക്കനുസരിച്ച് 43,300ലധികം ആളുകള്‍ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 102,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ സൈനിക നടപടികളുടെ പേരില്‍ ഇസ്‌റാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യാ കേസ് നേരിടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  a day ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  a day ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  a day ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  a day ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  a day ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  a day ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  a day ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  2 days ago