HOME
DETAILS

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

  
Web Desk
November 03 2024 | 11:11 AM

No UCC for tribals What Amit Shah BJPs Jharkhand election manifesto promised

ന്യൂഡല്‍ഹി: ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

'ഝാര്‍ഖണ്ഡില്‍ ഉറപ്പായും ഏകസിവില്‍കേഡ് നടപ്പാക്കും. ബംഗ്ലാദേശില്‍ നിന്നുള്ള നുഴ#്ഞുകയറ്റക്കാരെ പുറത്താക്കും' അമിത് ഷാ പറഞ്ഞു. 

എന്നാല്‍, ആദിവാസി സമൂഹത്തിന്റെ സ്വത്വവും പൈതൃകവും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ കൈയടക്കി വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.നുഴഞ്ഞു കയറ്റക്കാര്‍ കൈയടക്കി വെച്ചിരിക്കുന്ന ഭൂവിഭാഗങ്ങള്‍ ഏറ്റെടുത്ത് ആദിവാസി സമൂഹത്തിന് കൈമാറുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ നിന്നും ഓടിക്കും. ആദിവാസികളുടെ ഭൂമി തിരികെ പിടിക്കാന്‍ നിയമം കൊണ്ടു വരും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ നല്‍കും. ദീപാവലി, രക്ഷാബന്ധന്‍ ഉത്സവ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും. അഞ്ച് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തേക്ക് യുവാക്കള്‍ക്ക് 200 രൂപ വീതം സ്റ്റെയ്‌പ്പെന്റ് നല്‍കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  11 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  11 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  11 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  11 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  11 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  11 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  12 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  12 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  12 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  12 days ago