പ്രകൃതി പഠനക്യാംപ് ഇരവികുളം ദേശീയോദ്യാനത്തില്‍
മൂന്നാര്‍ : മഴയെ ആസ്വദിച്ച്, മഴ കവിതകള്‍ പാടി വിദ്യാര്‍ഥികളുടെ പ്രകൃതി പഠന ക്യാമ്പ് ഇരവികുളം ദേശീയോദ്യാനത്തില്‍ സമാപിച്ചു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡാണ് വനം വകുപ്പിന്റെ സഹകരണത്തോടെ ജൈവവൈവിധ്യ വാരാചരണത്തിന്റെ ഭാഗമായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ചാംമൈല്‍, ഇരച്ചില്‍ ജലപാതം , ചെക്ക്‌പോസ്റ്റ് വഴി രാജമലയിലേക്കാണ് മഴയെ ആസ്വദിച്ച്‌കൊണ്ട് കുട്ടികള്‍ ട്രക്കിംഗ് നടത്തിയത്.
വിവിധ സ്‌കൂള്‍ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് അംഗങ്ങളായ 35-ഓളം കുട്ടികളാണ് ഈ ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടത്താനുതകുന്ന വിവിധ പദ്ധതികള്‍ ക്യാമ്പ് ആസൂത്രണം ചെയ്തു.
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം. അജീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റര്‍ എന്‍.രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ആര്‍.മോഹന്‍ , ഷിജുമോന്‍ ലൂക്കോസ് , ജോണ്‍സി മാത്യു. എന്നിവര്‍ ക്ലാസ്സുകള്‍ക്കും ട്രക്കിംഗിനും നേതൃത്വം നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി. സന്തോഷ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."