HOME
DETAILS
MAL
പ്രതിരോധം അനിവാര്യം; വിമര്‍ശനങ്ങള്‍ക്കു കണ്ണൂര്‍ മറുപടി
backup
February 24 2018 | 22:02 PM
തൃശ്ശൂര്‍: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു കടുത്ത ഭാഷയില്‍ മറുപടിയുമായി ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍. ജില്ലയില്‍ പാര്‍ട്ടി നിലനില്ക്കണമെങ്കില് പ്രതിരോധം അനിവാര്യമാണെന്നാണ് അവരുടെ വാദം.
സുഖസൗകര്യങ്ങള്‍ക്കു നടുവിലല്ല കണ്ണൂരിലെ സഖാക്കള്‍ പ്രവര്‍ത്തിക്കുന്നത്. കായികമായി കടുത്ത വെല്ലുവിളി നേരിട്ടാണ് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. സുഖസൗകര്യങ്ങള്‍ അനുഭവിച്ചു രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അതു മനസിലാവില്ല. കണ്ണൂരില്‍ അതിജീവനത്തിനായി പ്രതിരോധത്തിന്റെ ആവശ്യമുണ്ട്. അതിനെ അക്രമരാഷ്ട്രീയമെന്ന് വിലയിരുത്തുന്നതു ശരിയല്ലെന്നും അവര്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."