ബി.ജെ.പി ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍
തൊടുപുഴ: ബി.ജെ.പി കൗണ്‍സിലര്‍മാരുടെ ഫോണ്‍ കോളിന് താന്‍ പ്രതികരിക്കുന്നില്ല എന്ന കൗണ്‍സിലിലെ സീറോ അവറില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കൗണ്‍സിലര്‍മാരോട് വളരെ സൗഹൃദപരമായാണ് പെരുമാറുന്നത്. വാര്‍ഡുകളില്‍ ഇവര്‍ക്കുണ്ടാകുന്ന പല പ്രസിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടി നോക്കാതെ ഓടിയെത്തുകയും കൗണ്‍സിലര്‍മാരുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. സെല്‍ഫോണ്‍ റെയിഞ്ച് ഇല്ലാത്ത പ്രദേശങ്ങളില്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാത്തതും, ഫോണ്‍ സൈലന്റ് ആയിരിക്കുന്നതും, സംസാരം വ്യക്തമല്ലാത്ത സാഹചര്യങ്ങളിലുമാണ് ബന്ധപ്പെടാന്‍ സാധിക്കാത്തത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാതെ കൗണ്‍സിലുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."