മാലദ്വീപില്‍ സെപ്റ്റംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
മാലെ: അടിയന്തരാവസ്ഥ തുടരുന്നതിനിടെ മാലദ്വീപില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ആദ്യത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടത്താനാണു തീരുമാനം. രണ്ടാംഘട്ടം തുടര്‍ന്ന് 21 ദിവസങ്ങള്‍ക്കുള്ളിലും നടത്തുന്നമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തെ അബ്ദുല്‍ യമീന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
സ്വതന്ത്രവും വിശ്വസനീയവുമായി തെരഞ്ഞെടുപ്പാണു ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും ഇതു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു അനിവാര്യമാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അഭ്യൂഹവുമുണ്ട്. മാലദ്വീപിലെ അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുല്ല യമീന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് 30 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു. കൂടാതെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോടു തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."