HOME
DETAILS

എക്‌സ്‌ചേഞ്ച് ഓഫിസിലെ സ്ത്രീയും കുഞ്ഞും

  
backup
February 25 2018 | 03:02 AM

exchange-officile-striyum-kunjum

ഉച്ച തിരിഞ്ഞ് സമയം ഏതാണ്ട് മൂന്നിനോടടുത്തു കാണും. കൊടുവള്ളി എക്‌സ്‌ചേഞ്ച് ഓഫിസില്‍ ബില്ലടയ്ച്ചു പുറത്തേക്കിറങ്ങുകയായിരുന്നു ഞാന്‍. അധികം ആരുടെയും കണ്ണില്‍പെടാത്ത മട്ടില്‍ കോണിപ്പടിയുടെ ഒരു വശത്തായി ഒരു സ്ത്രീ ഇരിക്കുന്നതെന്റെ ദൃഷ്ടിയില്‍പെട്ടു. മുസ്‌ലിം വേഷം. പ്രായം നാല്‍പതിനോടടുത്തു കാണും. മടിയില്‍ മൂന്ന് വയസു തോന്നിക്കുന്ന ഒരു കുട്ടി ഉറങ്ങുന്നു.


സ്ത്രീ എന്നെത്തന്നെയാണു തുറിച്ചുനോക്കുന്നത്. ഭിക്ഷാടന നിരോധിത മേഖലയില്‍ യാചനക്കിരിക്കാന്‍ തന്റേടമുള്ള സ്ത്രീയോ.. അതോ യാചന നിരോധിച്ചത് അവര്‍ അറിയാത്തതു കൊണ്ടോ.
ഞാനടുത്തെത്തിയപ്പോള്‍ അറിയാതെ കൈ നീട്ടിയെങ്കിലും ഉടനെ പിന്നോട്ടു തന്നെ വലിക്കുകയും ചെയ്തു. എന്നിട്ടു പറഞ്ഞു:
''ബഹുത്ത് ബൂക്ക് ലഗ്ത്താഹൂ''
''കാനെക്കൊ കുച്ച് ബി നഹി മില''
വല്ലാതെ വിശക്കുന്നു.
കഴിക്കാന്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്ന്.
ഇതരസംസ്ഥാനക്കാരിയാണ്. കേരളത്തില്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്യുന്നതറിഞ്ഞിട്ടായിരിക്കും തന്റെ നിരപരാധിത്വം ആദ്യമേ ബോധ്യപ്പെടുത്തിയത്.
''മോനേ... യാചിക്കാന്‍ വേണ്ടി വന്നതല്ല. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. ഇനി യാചിച്ചതിന്റെ പേരില്‍ പൊലിസ് പിടിച്ചാല്‍ സ്റ്റേഷനില്‍ നിന്നെങ്കിലും വല്ലതും കഴിക്കാന്‍ ലഭിച്ചാലോ എന്ന് കരുതിയാണ് ഇവിടെ വന്നത്.''


ഏത് യാചകരെക്കണ്ടാലും ഒരു ഫോട്ടോ പിടിക്കണമെന്നാണ് വാട്ട്‌സാപ്പ് മതം. ഫോട്ടോ എടുക്കാന്‍ ഫോണെടുത്തപ്പോഴാണറിഞ്ഞത് അത് സ്വിച്ച് ഓഫ് ആയിരുന്നു. ഏതായാലും പത്തു രൂപ കൊടുക്കണമെങ്കിലും ഒരു പരിശോധന അനിവാര്യമായിരുന്നു.
പേരും നാടും മറ്റു വിവരങ്ങളും മനസിലാക്കി. പലതും ചോദിക്കുകയും ചെയ്തു. എല്ലാത്തിനും തൃപ്തികരമായ മറുപടിയും ലഭിച്ചു.


ഒരു പത്തു രൂപയെടുത്തു നീട്ടിയപ്പോഴാണോര്‍ത്തത് യാചകര്‍ക്ക് ഒന്നും നല്‍കിയില്ലെങ്കിലും പണം നല്‍കരുതെന്ന്. അടുത്ത ഹോട്ടലില്‍നിന്ന് ഒരു പൊതി ചോറ് വാങ്ങി സ്ത്രീക്കു നല്‍കി. പക്ഷെ, ഭിക്ഷാടനം വിലക്കിയതോടെ ലോബിയുടെ ലേറ്റസ്റ്റ് തന്ത്രത്തിലെ ആദ്യ ഇര ഞാനായിരിക്കുമോ എന്ന് അപ്പോഴും ഒരു ശങ്കയുണ്ടായിരുന്നു. മടിയിലുള്ള കുട്ടി. യാചകരുടെ കൈയിലെ കുട്ടികള്‍ ഉറങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും സംശയിക്കണം. പല ആലോചനകളും അപ്പോഴും മനസില്‍ കറങ്ങിക്കൊണ്ടിരുന്നു.


ഏതായാലും അവരോട് അല്‍പനേരം കൂടി സംസാരിക്കാന്‍ തീരുമാനിച്ചു.
രണ്ടു വര്‍ഷമായി അവര്‍ കേരളത്തിലാണ്. കൊടുവള്ളിക്കടുത്ത് മടവൂരിലാണു താമസം. ഭര്‍ത്താവ് ഒരു മാസത്തോളമായി അസുഖബാധിതനായി ജോലിക്കു പോവാന്‍ കഴിയാതെ കിടപ്പിലാണ്. കണ്ണീര്‍ കല്ലിച്ച മുഖവുമായി നോവിന്റെ നനവ് പടര്‍ന്ന അനുഭവങ്ങള്‍ പലതും പറഞ്ഞുതീര്‍ത്തപ്പോഴേക്കും എന്റെ സമാധാനം മുഴുവന്‍ അവള്‍ കവര്‍ന്നെടുത്തിരുന്നു. ഞാന്‍ മടങ്ങാനൊരുങ്ങവെ അവളുടെ അപേക്ഷ എന്നെ അത്ഭുതപ്പെടുത്തി.


ഈ കുട്ടിയെ അല്‍പനേരത്തേക്ക് ഒന്നു പിടിക്കാമോ.. ഞാന്‍ ബാത്ത് റൂമില്‍ പോവാനുള്ള ബുദ്ധിമുട്ടിലാണ്. ഏറെ നേരത്തെ വയറുവേദന അസ്വസ്ഥമാക്കിയതു കൊണ്ടാവാം തന്റെ കണ്‍മണിയെ ഒരന്യനെ ഏല്‍പ്പിച്ചു പോവാനുള്ള ധൈര്യം അവരിലുണ്ടാക്കിയത്. അവര്‍ അടുത്തുള്ള ഒരു സ്ഥാപനത്തിലേക്കു പോയി. സമയം അഞ്ച് മിനുട്ട് കഴിഞ്ഞു. കാത്തിരിപ്പ് വല്ലാതെ നീണ്ടുപോവുന്നതു പോലെ അനുഭവപ്പെടുന്നു. എന്റെ മനസില്‍ ഒരു ആശങ്ക പടര്‍ന്നു. ഞാന്‍ വഞ്ചിക്കപ്പെട്ടോ... ഏതോ അന്യസ്ത്രീയുടെ കുഞ്ഞാണെന്റെ കൈയിലിരിക്കുന്നത്. കുറേകാലം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്നു പറഞ്ഞ് ഇതരസംസ്ഥാനക്കാരെ പ്രതികളാക്കിയതിന്റെ പ്രതികാരമായിരിക്കുമോ ഇത്...
കുട്ടിയെ തട്ടിപ്പറിച്ചെന്ന പരാതിയുമായി അവള്‍ സംഘമായെത്തുമോ..
'ബംഗാളി സ്ത്രീയില്‍നിന്നു കുട്ടിയെ തട്ടിപ്പറിക്കാന്‍ ശ്രമം; മലയാളി പിടിയില്‍'. അടുത്ത നിമിഷം മുതല്‍ വാട്‌സാപ്പില്‍ വ്യാപകമായി എന്റെ ഫോട്ടോക്കൊപ്പം ചേര്‍ത്ത് ഷെയര്‍ ചെയ്യപ്പെടാന്‍ പോകുന്ന വാര്‍ത്തയുടെ തലക്കെട്ട് അറിയാതെ മനസില്‍ ഓര്‍ത്തുപോയി. ആലോചനകള്‍ മാറിമറിയുന്നു. മനസിനുള്ളില്‍ പലചോദ്യങ്ങള്‍ തലങ്ങും വിലങ്ങും ഉയര്‍ന്നുവന്നു.
ആ കുട്ടിയെ ഞാന്‍ സൂക്ഷിച്ചുനോക്കി. എന്റെ ശരീരവുമായി യാതൊരു ചേര്‍ച്ചയും തോന്നുന്നില്ല. ഈ സഹായത്തില്‍ ഞാന്‍ സ്വയം വിമര്‍ശിച്ചു. എന്റെ ശരീരത്തില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി. മറ്റെങ്ങോട്ടും മാറിനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. വല്ലപരിചയക്കാരും ഈ വഴി വരുമോ..
പത്ത് മിനുട്ടിനുശേഷം ആശ്വാസത്തിന്റെ നെടുവീര്‍പ്പോടെ സ്ത്രീ വരുന്നതു കണ്ടു. വൈകിയതില്‍ ക്ഷമാപണം നടത്തി. എനിക്കു സമാധാനമായി. ഒരു മലയാളിയെ ബംഗാളി തോല്‍പ്പിച്ചെന്ന തിരിച്ചറിവോടെ ഞാന്‍ കുട്ടിയെ തിരിച്ചേല്‍പ്പിച്ചു. ഒന്നും സംസാരിക്കാനാവാതെ ഞാന്‍ മടങ്ങി.


പതിനഞ്ച് മിനുട്ട് നേരത്തെ സംസാരം എന്നെ സ്വന്തം മകനെ പോലെ കാണാന്‍ അവര്‍ക്കു ധാരാളമായിരുന്നു. പക്ഷെ അവരെ ഒരമ്മയെപ്പോലെ മനസിലാക്കാനാവാത്തതിന്റെ കുറ്റബോധം എന്നില്‍ തലപൊക്കി. കേരളത്തിലെ ഭിക്ഷാടനനിരോധനത്തോടു പുച്ഛം തോന്നി. യാചനയ്ക്കു യഥാര്‍ഥ കാരണം അന്വേഷിക്കാതെയും അതിനു പരിഹാരം കാണാതെയുമുള്ള നിരോധന കാംപയിനുകള്‍ പാവങ്ങളോടു ചെയ്യുന്ന പാപമാണെന്നു മാത്രം പറയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago