ശ്രീദേവിയുടെ വിയോഗത്തില്‍ നടുങ്ങി സിനിമാലോകം
മുംബൈ: ശ്രീദേവിയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ ഇന്ത്യന്‍ സിനിമാ ലോകം. ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായിരുന്ന ശ്രീദേവിക്ക് എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള മുന്‍ നിര താരങ്ങള്‍ അനുശോചനം നേര്‍ന്നു.
ശ്രീദേവിയെ അനുസ്മരിച്ചും മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയും തമിഴ് സിനിമയിലെ താര രാജാക്കന്‍മാരായ രജനീകാന്തും കമലഹാസനും ട്വിറ്റ് ചെയ്തു.
ശ്രീദേവിയുടെ ചെറുപ്പകാലം മുതല്‍ അവര്‍ ഒരു വലിയ നായിക നടിയാവുന്നതിന് വരെ സാക്ഷിയായിരുന്നു എന്നും അര്‍ഹിക്കുന്ന സ്റ്റാര്‍ഡമാണ് അവര്‍ക്ക് ലഭിച്ചതെന്നും കമല ഹാസന്‍ ട്വീറ്റ് ചെയ്തു. അവരുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍ മനസ്സില്‍ മിന്നിമറയുന്നതായും കണ്ണേ കലൈമാനേ എന്ന താരാട്ട് പാട്ട് തന്നെ വേട്ടയാടുന്നതായും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രജിനീകാന്ത് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണെന്നും സിനിമാ മേഖലക്ക് ഒരു യഥാര്‍ഥ ഇതിഹാസത്തെയുമാണ് നഷ്ടപ്പെട്ടതെന്ന് ട്വീറ്റ് ചെയ്തു. എന്റെ ഹൃദയം ശ്രീദേവിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണെന്നും രജിനി പറഞ്ഞു.
ബോളവുഡില്‍ നിന്നും അനുശോചനമറിയിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
ഒരു പ്രത്യേക ഭയം വേട്ടയാടുന്നതായും എന്താണ കാരണമെന്നറിയില്ലെന്നുമാണ് ബച്ചന്റെ ട്വീറ്റ്. ഒരു യുഗത്തിന്റെ അവസാനമാണെന്നായിരുന്നു പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂര്‍ ട്വീറ്റ് ചെയ്തത്. സുഷ്?മിത സെന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ശ്രീദേവിയുടെ മരണത്തില്‍ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി.
ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും വര്‍ഷങ്ങളോളം അവരുടെ ഓര്‍മകള്‍ നിലനില്‍കുമെന്നും നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന് അനുശോചനം നേരുന്നതായി മോഹന്‍ലാലും ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."