നീതിനിഷേധത്തിനെതിരേ പ്രതിരോധം ഉയരണം: അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: ഇസ്‌ലാമിക പ്രബോധകനും ഗ്രന്ഥകാരനുമായ എം.എം അക്ബറിനെതിരേയുള്ള നീക്കം ആശങ്കയുളവാക്കുന്നതാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ - മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് നീതിക്ക് വേണ്ടി നിലകൊള്ളാനും ഏതുവെല്ലുവിളികളേയും ജനാധിപത്യരീതിയില്‍ നീതിപീഠത്തില്‍ വിശ്വാസമര്‍പ്പിച്ച് നേരിടാനും തയാറാകണമെന്നും മത-സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ നീതി നിഷേധത്തിനെതിരേ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അബ്ദുല്‍ വകീല്‍ പര്‍വ്വേസ് മഹാരാഷ്ട്ര ഉദ്ഘാടനം ചെയ്തു. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി. പി.പി ഉണ്ണീന്‍കുട്ടി മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഹുസൈന്‍ മടവൂര്‍, എം. സ്വലാഹുദ്ദീന്‍ മദനി, എം. മുഹമ്മദ് മദനി, നൂര്‍ മുഹമ്മദ് നൂര്‍ഷ, എ. അസ്ഗറലി, എച്ച്.ഇ മുഹമ്മദ് ബാബുസേഠ്, എന്‍.വി അബ്ദുറഹ്മാന്‍, പി.കെ സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, അഹമദ് അനസ് മൗലവി, ശരീഫ് മേലേതില്‍, ജലീല്‍ മാമാങ്കര, മമ്മൂട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."