HOME
DETAILS

സഊദി സൈനികായുധ പ്രദര്‍ശനം ഇന്നു മുതല്‍ റിയാദില്‍

  
backup
February 26 2018 | 07:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8

ജിദ്ദ: സൈനികായുധ നിര്‍മാണ മേഖലയില്‍ സഊദി അറേബ്യയുടെ മികവ് വ്യകതമാക്കുന്ന പ്രദര്‍ശനം (എഫെഡ്) ഇന്നു മുതല്‍ മാര്‍ച്ച് മൂന്ന് വരെ റിയാദ് ഇന്റര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സന്റെറില്‍ നടക്കുമെന്ന് ആംഡ് ഫോഴ്‌സ് വക്താവ് ജനറല്‍ അത്തിയ അല്‍ മാലികി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം സംരംഭത്തിന്റെ ഭാഗമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
സൈനികോപകരണ നിര്‍മാണ വ്യവസായത്തിലെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ശില്‍പശാലകളും ഇതോടനുബന്ധിച്ച് നടക്കും. ഈ വര്‍ഷം തുര്‍ക്കിയാണ് എക്‌സിബിഷനിലെ അതിഥിരാജ്യം.
മേഖലയിലെ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും മികച്ച അവസരമാണ് എക്‌സിബിഷന്‍ നല്‍കുക എന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമല്ല സാധാരണക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ പ്രദര്‍ശനം കൂടിയാണിത്. വിഷന്‍ 2030 വിഭാവനം ചെയ്യുന്ന പ്രാദേശികവ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കല്‍ പദ്ധതിയുടെ ഭാഗം കൂടിയാണ് പ്രദര്‍ശനം. അന്താരാഷ്ട്ര ആയുധ നിര്‍മാണ കമ്പനികളോട് കിടപിടിക്കാന്‍ രാജ്യത്തെ പ്രാദേശിക കമ്പനികളെ സഹായിക്കലും പിന്തുണക്കലും പ്രധാന ലക്ഷ്യമാണ്.
2010 ലാണ് ആംഡ് ഫോഴസിന്റെ ആദ്യപ്രദര്‍ശനം റിയാദില്‍ നടന്നത്. രണ്ടാമത്തെ പ്രദര്‍ശനം സഊദി അരാംകോയുടെയും സഊദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെയും സഹകരണത്തോടെ ദഹ്‌റാനിലായിരുന്നു. 2016ലും റിയാദില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 2016 ല്‍ വെറും പത്ത് അന്താരാഷ്ട്ര കമ്പനികളാണ് ഇതില്‍ പങ്കെടുത്തിരുന്നത്. ഇത്തവണ 50 കമ്പനികള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago