HOME
DETAILS

നൈജീരിയയില്‍ 110 വിദ്യാര്‍ഥിനികളെ ബോകോഹറം തട്ടിക്കൊണ്ടുപോയി

  
backup
February 26 2018 | 22:02 PM

%e0%b4%a8%e0%b5%88%e0%b4%9c%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-110-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

അബുജ: നൈജീരിയയില്‍ 110 കോളജ് വിദ്യാര്‍ഥിനികളെ ഭീകരസംഘമായ ബോകോഹറം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കുട്ടികളെ കാണാതായ വിവരം നൈജീരിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്‌കൂള്‍ ആക്രമിച്ച ശേഷമാണ് തീവ്രവാദികള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത്.
വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബ് സംസ്ഥാനത്താണു സംഭവം. ഇവിടെ ദപാച്ചി നഗരത്തിലുള്ള ഗവ. ഗേള്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നിക്കല്‍ കോളജില്‍ കഴിഞ്ഞയാഴ്ച ബോകോഹറം തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത്.
2014ലെ ചിബോക്ക് സംഭവത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദപാച്ചിയില്‍ നടന്നത്. സംഭവത്തെ പ്രസിഡന്റ് മുഹമ്മദു ബുഹാരി ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായ കുട്ടികളുടെ കുടുംബത്തോട് അദ്ദേഹം മാപ്പുചോദിക്കുകയും ചെയ്തു.
കുട്ടികളെ എത്രയുംപെട്ടെന്ന് കണ്ടെത്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കാണാതായ കുട്ടികളില്‍ ഒരാളുടെ പിതാവായ കാച്ചല്ല ബുകാര്‍ സര്‍ക്കാരിനെ സമീപിച്ചു.
തീവ്രവാദികളില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് തെറ്റായതൊന്നും സംഭവിക്കുന്നതിനുമുന്‍പ് വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളെ കണ്ടെത്താനായി പ്രത്യേക ദൗത്യസംഘത്തെയും സൈനികരെയും സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സൈനിക വിമാനങ്ങളും തിരച്ചില്‍ നടത്താനായി അയച്ചിട്ടുണ്ട്.
2014ല്‍ ബോകോഹറം തട്ടിക്കൊണ്ടുപോകല്‍ നടന്ന ചിബോക്കില്‍നിന്ന് 275 കി.മീറ്റര്‍ അകലെയാണ് ദപാച്ചി സ്ഥിതിചെയ്യുന്നത്. സര്‍ക്കാര്‍ കോളജില്‍ നടന്ന ആക്രമണത്തിന് സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
ഇതിനാല്‍ തുടക്കത്തില്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു. പിന്നീട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്നു വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഇക്കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
2014ല്‍ ചിബോക്കില്‍ നടന്ന സ്‌കൂള്‍ ആക്രമണത്തില്‍ 276 വിദ്യാര്‍ഥിനികളെ ബോകോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago