ഇറാഖ്, സിറിയ യുദ്ധമേഖലയില്‍നിന്നു രണ്ടു സിംഹങ്ങളെ രക്ഷപ്പെടുത്തി
റിയാദ്: യുദ്ധ മേഖലയായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍നിന്നു രണ്ടു സിംഹങ്ങളെ രക്ഷപ്പെടുത്തി ജന്മ നാടായ സൗത്ത് ആഫ്രിക്കയിലെത്തിച്ചു.
ഒരു പറ്റം മൃഗസ്‌നേഹികളുടെ ഇടപെടലിനെ തുടര്‍ന്നാണ് സിംഹങ്ങളെ രക്ഷപ്പെടുത്താനായത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിച്ച രണ്ടു സിംഹങ്ങളെയും ജോര്‍ദാനിലെത്തിച്ച ശേഷം പരിശോധന നടത്തിയതിനു ശേഷമാണെന്ന് ഇവയെ സൗത്ത് ആഫ്രിക്കയിലേക്ക് കൊണ്ടുപോയത്.
ഇരുമ്പു ചട്ടക്കൂട്ടിലേക്ക് മയക്കി കയറ്റിയാണ് ഇവയെ ട്രക്കിലാക്കി ജോര്‍ദാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. അന്താരാഷ്ട്ര മൃഗ സംരക്ഷണ ഗ്രൂപ്പായ ഫോര്‍ പൊവ്‌സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സഈദ്, സിംബ എന്നീ സിംഹങ്ങളെ സിറിയയിലെ അലെപ്പോ ഇറാഖിലെ മൊസൂള്‍ എന്നിവിടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത്.
രണ്ടു പ്രദേശങ്ങളിലെയും മൃഗശാലകളില്‍ ഒട്ടുമിക്ക മൃഗങ്ങളും യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ജോര്‍ദാനിലെ അല്‍ മാവ മൃഗ സംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു സംഘടനയുടെ ആദ്യദൗത്യം.
ഇവിടെനിന്ന് അത്യാവശ്യ ശുശ്രൂഷകളും ആരോഗ്യം നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങളും നല്‍കി ഇവയെ സംരക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
രണ്ടു വയസുകാരിയായ സഈദ് ഇപ്പോള്‍ സന്ദര്‍ശകരുമായി ഇണങ്ങിയിട്ടുണ്ടെന്നു സംരക്ഷണ ചുമതല വഹിക്കുന്ന സംഘ തലവന്‍ സൈഫ് റവാഷ്ദി പറഞ്ഞു. ഇപ്പോള്‍ ജോര്‍ദാനിലുള്ള സിംഹങ്ങളെ അമ്മാനില്‍നിന്നു ഖത്തര്‍ വഴി സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ എത്തിക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."