മന്ത്രിമാരുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യണം: ജസ്റ്റിസ് ബസന്ത്
കോഴിക്കോട്: മന്ത്രിമാരുടേയും ബന്ധുക്കളുടെയും ഇടപാടുകളുടെ അക്കൗണ്ടുകള്‍ സൂക്ഷിക്കണമെന്നും അത് ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്നും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആര്.ബസന്ത് പറഞ്ഞു.
ഗവ.ലോ കോളജില്‍ ആര്.ടി.ഐ ഫെഡറേഷനും ക്ലിജിയോയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വിവരാവകാശ നിയമം സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. അഴിമതി തുടച്ചു നീക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് വിവരാവകാശ നിയമമെന്നും ജ.ബസന്ത് ചൂണ്ടിക്കാട്ടി.
അറിയാനുള്ള അവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ നിരീക്ഷണ കാമറകള്‍ക്കു മുന്നില്‍ എന്നപോലെ ഭയപ്പെടുത്തി നിര്‍ത്താന്‍ പറ്റുമെന്ന് പ്രമുഖ വിവരാവകാശ പ്രവര്ത്തകന് അഡ്വ.ഡി.ബി ബിനു പറഞ്ഞു. ആര്.ടി.ഐ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പത്മന് കോഴൂര്‍, അഡ്വ.രാജീവ് സംസാരിച്ചു. റിട്ട. ജഡ്ജ് അഡ്വ.കെ.വി.സച്ചിദാനന്ദന് മോഡറേറ്റായിരുന്നു. ഡോ.സി. തിലകാനന്ദന് സ്വാഗതവും എ കെ.ശ്രീജന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."