HOME
DETAILS

കൊലപാതക രാഷ്ട്രീയം: സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനറുമായി പ്രതിഷേധം; രണ്ടാം ദിനവും സഭ സ്തംഭിച്ചു

  
backup
February 27 2018 | 19:02 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80


തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിനവും സ്തംഭിച്ചു.ഒന്നാം ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം രാവിലെ 8.30ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.
ഡയസിന് മുന്നിലെത്തി സ്പീക്കര്‍ക്ക് മുന്നില്‍ ബാനറുകൊണ്ടും പ്ലക്കാര്‍ഡ് കൊണ്ടും മറതീര്‍ത്തായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ ഭരണപക്ഷാംഗങ്ങള്‍ ആക്രോശിച്ച് ബഹളം വച്ചു.
ഇതിനിടെ, ചോദ്യോത്തരവേള തുടങ്ങി. വൈദ്യുതി മന്ത്രി എം.എം മണി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ ബാനര്‍ പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. ഇത് അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ജനാധിപത്യത്തോടും സഭയോടും ബഹുമാനമുണ്ടെങ്കില്‍ ഇത് അവസാനിപ്പിക്കണമെന്നുള്ള സ്പീക്കറുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ഥന പ്രതിപക്ഷം നിരസിച്ചു. ഇത് കീഴ്‌വഴക്കമില്ലാത്ത പ്രതിഷേധമാണെന്നും പിരിഞ്ഞുപോകണമെന്നും സ്പീക്കര്‍ റൂളിങ് നടത്തിയിട്ടും പ്രതിപക്ഷം പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടര്‍ന്നതോടെ പത്തുമിനിട്ടിനു ശേഷം ചോദ്യോത്തരവേള താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
തുടര്‍ന്ന് 9.20ഓടെ പ്രതിപക്ഷ നേതാവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ചോദ്യോത്തരവേള പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം തുടര്‍ന്നു. സീറ്റുകളിലേക്ക് തിരികെ പോകണമെന്നും സഭയിലെ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ ഇ.കെ വിജയന്‍ എം.എല്‍.എയെ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ വിളിച്ചു. ധനകാര്യമന്ത്രിയോടായിരുന്നു ചോദ്യം. അപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.
തുടര്‍ന്ന് സ്പീക്കര്‍ ചോദ്യത്തിനുള്ള ഉത്തരം മേശപ്പുറത്ത് വച്ചാല്‍ മതിയെന്ന് ധനകാര്യ മന്ത്രിയോട് പറഞ്ഞു. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് മിനിറ്റിനുശേഷം ചോദ്യോത്തരവേള റദ്ദാക്കി അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ശ്രദ്ധക്ഷണിക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോയി. മണ്ണാര്‍ക്കാട്ടെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എന്‍.ശംസുദ്ദീന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു.
അടിയന്തരപ്രമേയം തങ്ങളുടെ അവകാശമാണെന്നും അതു നിഷേധിക്കരുതെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനിടെ, വി.പി സജീന്ദ്രന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ഡയസിനു മുകളില്‍ കയറി സ്പീക്കറുടെ മുഖം മറച്ചു. തുടര്‍ന്ന് സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം വിളിയായി.
സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി സ്പീക്കര്‍ മാറരുതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭാ നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പറഞ്ഞ് സ്പീക്കര്‍ ബില്ലുകള്‍ അടക്കമുള്ളവ പരിഗണനക്കെടുത്തു. പ്രതിപക്ഷ ബഹളത്തിനിടെ ധനവിനിയോഗ ബില്ലുകള്‍ ഉള്‍പ്പെടെ മൂന്ന് ബില്ലുകളാണ് സഭ പരിഗണിച്ചത്. ഉച്ചക്ക് 12.30നാണ് സാധാരണഗതിയില്‍ സഭയില്‍ ധനവിനിയോഗ ബില്‍ പരിഗണനക്കെടുക്കുന്നത്. സമയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സ്പീക്കര്‍ അംഗങ്ങളുടെ അഭിപ്രായം തേടാറുണ്ട്. എന്നാല്‍ ഇന്നലെ അതുപോലും ചെയ്യാതെ ധനവിനിയോഗബില്‍ 9.30ന് പരിഗണനക്കെടുത്ത് പാസാക്കുകയായിരുന്നു. ഇത് നിയമസഭാ നടപടിക്രമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബഹളത്തിനിടെ കേരള സഹകരണ സംഘ ഭേദഗതി ബില്ലും കേരള റോഡ് സുരക്ഷാ അതോറിറ്റി ഭേദഗതി ബില്ലും സഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. സഭാനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago