കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രഖ്യാപനം ഏപ്രില്‍ രണ്ടാം വാരം
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷക്കു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. മാര്‍ച്ച് 28നാണ് 224 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുക.
ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയ ബി.ജെ.പി, തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.എസ് യദ്യൂരപ്പയെയാണ് മുന്നോട്ടുവയ്ക്കുന്നത്. അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതിനിടെ ബി.ജെ.പിയില്‍ വടംവലി തുടങ്ങിയത് അവരുടെ വിജയപ്രതീക്ഷയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഖനി അഴിമതിയിലെ മുഖ്യപ്രതിയായ ജനാര്‍ദന്‍ റെഡ്ഢിയെകൂടി പങ്കാളിയാക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് രംഗത്തേക്കെത്തിയത്. ഇതു പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."