ഖത്തറില്‍ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ്
ദോഹ: ഖത്തറില്‍ മാര്‍ച്ചിലും പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകും. അതേസമയം പെട്രോള്‍ പ്രീമിയം വില ഫെബ്രുവരിയയിലെ അതേനില തുടരും. ഫെബ്രുവരിയെ അപേക്ഷിച്ച് പെട്രോള്‍ സൂപ്പറിന്റെയും ഡീസലിന്റെയും വിലയില്‍ മാര്‍ച്ചില്‍ ലിറ്ററിന് അഞ്ചു ദിര്‍ഹത്തിന്റെയും വര്‍ധനവുണ്ടാകും.
ഖത്തര്‍ പെട്രോളിയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം മാര്‍ച്ചില്‍ പ്രീമിയം ഗ്രേഡ് പെട്രോള്‍ വില ലിറ്ററിന് ഫെബ്രുവരിയിലെ അതേ വിലയായ 1.85 റിയാല്‍ തുടരും. അതേസമയം പെട്രോള്‍ സൂപ്പറിന് 1.95 റിയാലും ഡീസലിന് 1.90 റിയാലുമാണ് വില.
ഫെബ്രുവരിയില്‍ ഇവയ്ക്ക് യഥാക്രമം 1.90, 1.85 റിയാല്‍ വീതമായിരുന്നു വില. 2016 ഏപ്രില്‍ മുതല്‍ രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയശേഷം ഇതാദ്യമായിട്ടാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത്ര വലിയ വര്‍ധനവുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."