നിയമനത്തില്‍ മെല്ലെപ്പോക്ക്: എല്‍.ഡി.സി റാങ്ക് ഹോള്‍ഡര്‍മാര്‍ സമരത്തിന്
തിരുവനന്തപുരം: നിയമനകാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.സി റാങ്ക് ഹോള്‍ഡര്‍മാര്‍ സമരത്തിന്.
ഈ മാസം അഞ്ചു മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം. എല്‍.ഡി.സി ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമാണ് ഇപ്പോള്‍ നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. മാര്‍ച്ച 31ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 35 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ്. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ നയപരമായ തീരുമാനം ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ കൂടി തല്ലിക്കെടുത്തുകയാണ്.
നിലവിലെ റാങ്ക് പട്ടികയുടെ കാലപരിധിയില്‍ ഉടലെടുത്ത ഒഴിവുകളാണ് നേരത്തെ ന്യൂമററി തസ്തിക സൃഷ്ടിച്ച് പ്രതീക്ഷിത ഒഴിവുകളായി മുന്‍ ലിസ്റ്റിലേക്ക് നല്‍കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകാരണം 1600ല്‍പരം നിയമനങ്ങള്‍ തുടക്കത്തില്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ആശ്രിത നിയമനത്തിനും വകുപ്പുമാറ്റത്തിനും വേണ്ടി നിയമനം നടത്തുന്നതും നിലവിലെ റാങ്ക് പട്ടികയുടെ ശോചനീയാവസ്ഥക്ക് ആക്കം കൂട്ടിയെന്നും അവര്‍ ആരോപിച്ചു. റാങ്ക് ലിസ്റ്റിന് നഷ്ടപ്പെട്ട ഒഴിവുകള്‍ തിരിച്ച് നല്‍കണമെന്നആവശ്യമുന്നയിച്ചാകും സമരം നടത്തുകയെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."