ജെ.ജെ ആക്ട് രജിസ്ട്രേഷന് സമസ്ത നിയമ പോരാട്ടം തുടരും
കോഴിക്കോട്: ജെ.ജെ ആക്ട് രജിസ്ട്രേഷനെതിരേ സുപ്രിംകോടതിയില്‍ ഫയല്‍ചെയ്ത കേസില്‍ നിയമ പോരാട്ടം തുടരാന്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്ഥാപന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
1960-ലെ ആക്ട് പ്രകാരം ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ ജെ.ജെ ആക്ട്-2015 പ്രകാരം വീണ്ടും റജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരേയാണ് സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
സമസ്ത യതീംഖാന കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ സുപ്രിംകോടതിയില്‍ കക്ഷിചേര്‍ന്ന 205 സ്ഥാപനങ്ങള്‍ നാലാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിയമ പോരാട്ടം തുടരാനും യോഗം തീരുമാനിച്ചു.
സുന്നി മഹല്ല് ഫെഡറേഷന് ജന. സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സമസ്ത യതീംഖാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി കാഞ്ഞങ്ങാട് അധ്യക്ഷനായി. അഡ്വ. അബുസിദ്ദീഖ് സുപ്രിംകോടതി കേസും ആക്ടും സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.എ റഹ്മാന് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.സി മായിന്‍ഹാജി, ടി.കെ പരീക്കുട്ടിഹാജി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, പി.വി മുഹമ്മദ് മൗലവി, സി.പി ഹാരിസ് ബാഖവി, അഡ്വ. കെ.എ ജലീല്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, കെ.ടി കുഞ്ഞിമാന് ഹാജി വാണിയമ്പലം, എ.ടി ബശീര്‍ കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."