HOME
DETAILS

സംസ്ഥാനത്ത് ഉഷ്ണ തരംഗം; സൂര്യാതപം തടയാന്‍ എന്തുചെയ്യണം

  
backup
February 28 2018 | 19:02 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%a4%e0%b4%b0%e0%b4%82%e0%b4%97%e0%b4%ae%e0%b5%86%e0%b4%a8

കോഴിക്കോട്: അടുത്ത രണ്ടുമാസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ പതിവില്‍ കവിഞ്ഞ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഇന്നലെ അയച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നവിധം വെയില്‍ചൂടും അന്തരീക്ഷ താപനിലയും ഉയരുമെന്നാണ് പ്രവചനം. കേന്ദ്രകാലാവസ്ഥാ വകുപ്പും, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും സംയുക്തമായാണ് മുന്നറിയിപ്പ് നല്‍കിയത്. മാര്‍ച്ച് മുതല്‍ മെയ് വരെ രാജ്യത്തെ എല്ലായിടങ്ങളിലും താപനിലയില്‍ പതിവില്‍ കവിഞ്ഞ വര്‍ധനവുണ്ടാകും.
ജമ്മുകാശ്മിര്‍ പോലുള്ള തണുപ്പുള്ള മേഖലയിലും ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ പോലും താപനില കൂടും. കേരളത്തില്‍ 0.68 ഡിഗ്രി ചൂട് കൂടും. ഇത് ഒരു ഡിഗ്രിവരെയാകാനും സാധ്യതയുണ്ട്. 2016 മുതല്‍ രാജ്യത്ത് ചൂടുകൂടുന്ന പ്രതിഭാസം നിലനില്‍ക്കുന്നുണ്ട്. ഉത്തരേന്ത്യയിലാണ് ഏറ്റവും ചൂടുകൂടുക. ഇതു കഴിഞ്ഞ് രണ്ടാമത്തെ മേഖലയിലാണ് കേരളം ഉള്‍പ്പെടുന്നത്.


തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മൂന്നാമത്തെ ഗണത്തിലാണെന്നതാണ് പ്രത്യേകത. കേരളത്തില്‍ 0.64 ഡിഗ്രി ചൂടുകൂടുമ്പോള്‍ തമിഴ്‌നാട്ടില്‍ 0.47, കര്‍ണാടക 0.30,ആന്ധ്ര 0.37 ഡിഗ്രിയാണ് ചൂടു കൂടുക. ഒഡിഷ, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേരളത്തിനൊപ്പം ഏറ്റവും ചൂടുകൂടുന്ന രണ്ടാമത്തെ ഗണത്തിലാണ്.


അതിനിടെ, വേനല്‍ തുടങ്ങിയതോടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശാശീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. അന്തരീക്ഷ താപനിലയിലെയും ആര്‍ദ്രതയിലെയും ഏറ്റക്കുറച്ചിലുകളും കടുത്ത വെയില്‍ചൂടുമുള്ള സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പകലില്‍ വെയിലേറ്റ് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതത്തിനും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും സാധ്യതയുണ്ട്. കൂടാതെ സൂര്യ രശ്മികള്‍ക്ക് 95 ഡിഗ്രിയും അതിലേറെയും ചൂട് രേഖപ്പെടുത്തുന്ന സാഹചര്യം തീപിടിത്തങ്ങള്‍ക്കും കാരണമാകും.


സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ മാറ്റമുണ്ട്. വെള്ളാനിക്കരയിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് - 38 ഡിഗ്രി. ഫെബ്രുവരി മാസത്തിലെ റെക്കോര്‍ഡ് താപനിലയാണിത്. ഇന്നലെ കൊച്ചി, കോട്ടയം, പുനലൂര്‍ എന്നിവിടങ്ങളില്‍ താപനില 37 ഡിഗ്രിയിലെത്തി. കോഴിക്കോടും കണ്ണൂരും 35 ഉം പാലക്കാടും കരിപ്പൂരും 36 ഡിഗ്രിയുമാണ് ഇന്നലത്തെ താപനില. കോഴിക്കോട് 2.5 ഡിഗ്രിയും കോട്ടയത്ത് 3.5 ഡിഗ്രിയും താപനിലയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്.


സൂര്യാതപം തടയാന്‍

ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദം കുറയല്‍, കഠിന ദാഹം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് നിറംമാറുക, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കാണുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണം. സൂര്യാഘാതം ഏറ്റാല്‍ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക എന്നിവയെയും ബാധിച്ച് മരണത്തിനു വരെ കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍, കുഞ്ഞുങ്ങള്‍, ദീര്‍ഘകാലം രോഗികളായവര്‍ എന്നിവര്‍ക്കാണ് സൂര്യാതപ സാധ്യത കൂടുതലുള്ളതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago