പൊലിസുകാരുടെ ഭീഷണി: മാധ്യമ പ്രവര്‍ത്തകയുടെ മൊഴിയെടുത്തു
കണ്ണൂര്‍: ശുഹൈബ് വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിന്റെ പേരില്‍ ചാനല്‍ ലേഖികയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തി പൊലിസുകാര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ ലേഖികയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച്് ഡിവൈ.എസ്.പിയാണ് ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖിക വിനീത, ഭര്‍ത്താവും പേരാവൂര്‍ പൊലിസ് സ്്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറുമായ സുമേഷ് എന്നിവരുടെ മൊഴിയെടുത്തത്. വിനീത കണ്ണൂര്‍ എസ്.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍ എ.ആര് ക്യാംപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ ദിവസം ലേഖികക്കും ഭര്‍ത്താവിനുമെതിരേ വ്യാപകമായി ഭീഷണി പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ഭര്‍ത്താവ് വഴി ലേഖിക വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഭീഷണി പോസ്റ്റുകള്‍. പൊലിസുകാരാണെന്ന് സ്വയം വ്യക്തമാക്കി തങ്ങളുടെ ഔദ്യോഗിക നമ്പര്‍ സഹിതമായിരുന്നു ഭീഷണി പോസ്റ്റുകള്‍. എസ്.പി അന്വേഷണം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പ് ഗ്രൂപ്പ് അപ്രത്യക്ഷമായിരിക്കുകയാണ്. എ.ആര് ക്യാംപിലെ ഭരണാനുകൂല അംഗങ്ങളായ പൊലിസുകാരുടെ നിയന്ത്രണത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."