HOME
DETAILS
MAL
ലബനാന് പ്രധാനമന്ത്രി വീണ്ടും സഊദിയില്‍
backup
February 28 2018 | 20:02 PM
റിയാദ്: ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി വീണ്ടും സഊദിയിലെത്തി. രണ്ടുമാസം മുന്‍പ് സഊദിയില്‍ വച്ച് ഇദ്ദേഹം പ്രധാനമന്ത്രി പദം രാജിവച്ചത് വിവാദമായിരുന്നു. ഇതാദ്യമായാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സഅദ് ഹരീരി എത്തിയതെന്നും സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റിയാദിലെത്തിയ ഹരീരിയെ സഊദി റിയല്‍ കോര്‍ട്ട് ഉപദേശകന് നിസാര്‍ അല്‍ ഔല, വലീദ് അബ്ദുല്ല ബുഖാരി, സഊദി വിദേശകാര്യ മന്ത്രാലയത്തിലെ പ്ലെനിപൊട്ടന്ഷ്യറി മന്ത്രി, സഊദിയിലെ ലബനോന്‍ അംബാസിഡര്‍ ഫൗസി അല്‍ കബറ തുടങ്ങിയവര്‍ സ്വീകരിച്ചു. സഊദിയില്‍ എത്രകാലം തങ്ങുമെന്നോ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദവിവരങ്ങളോ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ നവംബറിലാണ് റിയാദിലെത്തിയ ഹരീരി രാജിവച്ചതായി പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."