HOME
DETAILS
MAL
അന്താരാഷ്ട്ര നിരീക്ഷക സംഘത്തെ മാലദ്വീപ് നാടുകടത്തി
backup
February 28 2018 | 20:02 PM
മാലി: മാലദ്വീപിലെ അടിയന്തരാവസ്ഥയെ സംബന്ധിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ സര്‍ക്കാര്‍ നാടുകടത്തി. അടിയന്തരാവസ്ഥ ജനങ്ങളെ ബാധിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇവരെ തടവിലിട്ടതിന് ശേഷമാണ് നാടുകടത്തിയതെന്ന് ലോ ഏഷ്യ അഭിഭാഷക സംഘടന അറിയിച്ചു.
മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമാണ് സംഘടനയുടെ നാല് പ്രതിനിധികളെ സര്‍ക്കാര്‍ ക്ഷണിച്ചത്. മാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രതിനിധി സംഘത്തെ ഞായറാഴ്ച സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്കടത്തിയത്. ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാത്ത അന്വേഷണ സംഘത്തെയാണ് മാലദ്വീപ് സര്‍ക്കാര്‍ ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.
സ്വതന്ത്രമായ അന്വേഷണത്തെയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ലോ ഏഷ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."