ബസ് ചാര്‍ജ് വര്‍ധന ഇന്നു മുതല്‍; നിരക്കുകള്‍ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച ബസ്ചാര്‍ജ് ഇന്നുമുതല്‍ നിലവില്‍ വന്നു. എട്ടുരൂപയാണ് മിനിമം നിരക്ക്. വിദ്യാര്‍ഥി കണ്‍സഷന്‍ മിനിമം നിരക്ക് ഒരു രൂപയായി തുടരും.
പുതിയ നിരക്കനുസരിച്ച് ബാധകമാവുന്ന ബസ് നിരക്കുകള്‍ താഴെ (ബ്രാക്കറ്റില്‍ പഴയ നിരക്ക്):
8 (7), 10(9), 12(10), 13 (12), 15(13), 17(15), 19(17), 20(18), 22(20), 24(21), 26 (23), 27(25), 29(26), 31(28), 33(29), 34(31), 36(33), 38(34), 40(36), 41(37), 43(39), 45(41), 47(42), 48(44), 50(45).
തിരുവനന്തപുരത്തുനിന്നു പ്രധാന നഗരങ്ങളിലേക്കുള്ള കെ.എസ്ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് നിരക്ക്
കൊല്ലം - 69
ആലപ്പുഴ - 143
കോട്ടയം - 137
എറണാകുളം - 192
തൃശൂര്‍ - 255
പാലക്കാട് -308
കോയമ്പത്തൂര്‍ - 355
മലപ്പുറം (കോട്ടക്കല്‍) - 318
കോഴിക്കോട് - 355
സൂപ്പര്‍ ഡീലക്‌സ്, സെമി സ്‌ലീപ്പര്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും മിനിമം നിരക്ക് 28 രൂപയില്‍ നിന്ന് 30 രൂപയായും ഹൈടെക്, എ.സി ലക്ഷ്വറി ബസിന് കിലോമിറ്ററിന് ഒരു രൂപ 10 പൈസയില്‍ നിന്ന് ഒരു രൂപ 20 പൈസയായും മിനിമം 40 രൂപയില്‍ നിന്ന് 44 രൂപയായും വോള്‍വോ ബസിന് കിലോമീറ്ററിന് ഒരു രൂപ 30 പൈസയില്‍ നിന്ന് ഒരു രൂപ 45 പൈസയായും മിനിമം നിരക്ക് 40 രൂപയില്‍ നിന്ന് 45 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ ലോ ഫ്‌ലോര്‍, സ്‌കാനിയ, വോള്‍വോ ബസുകളുടെ യാത്രാ നിരക്കും നാളെ മുതല്‍ വര്‍ധിക്കും. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സിന്റെ നിരക്ക് കിലോമീറ്ററിന് 85 പൈസയില്‍നിന്ന് 93 പൈസയായി വര്‍ദ്ധിക്കും. മള്‍ടി ആക്‌സില്‍, സ്‌കാനിയ, വോള്‍വോ നിരക്ക് 1.91 രൂപയില്‍നിന്ന് 2 രൂപയാകും.
ജന്റം എ.സി.യുടെ കിലോമീറ്റര്‍ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാകും. ജന്റം നോണ്‍ എ.സി. നിരക്ക് 70 പൈസയില്‍നിന്ന് 80 പൈസയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."