സൗഉദിയില്‍ അഞ്ചു സേവനങ്ങള്‍ കൂടി ഇനി ഓണ്‍ലൈന്‍ വഴി
ജിദ്ദ: അഞ്ചു സേവനങ്ങള്‍ കൂടി ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ വഴിയാക്കി.
പുതിയ സേവനങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ ഉദ്ഘാടനം ചെയ്തു.
ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനങ്ങള്‍ കൂടി ലഭിക്കുക.
വിദേശ തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും പുതുക്കിയ പാസ്‌പോര്‍ട്ടുകളിലേക്ക് വിസാ വിവരങ്ങള്‍ മാറ്റല്‍ (നഖ്‌ലുല്‍ മഅ്‌ലൂമാത്ത്), വ്യക്തികള്‍ക്കു കീഴിലെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, അബ്ശിര്‍ അക്കൗണ്ട് ഉടമകള്‍ക്കു കീഴിലുള്ള വിദേശികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രിന്റൗട്ട്, ജവാസാത്തില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്തല്‍, ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം എന്നീ സേവനങ്ങളാണ് ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി ജവാസാത്ത് പുതുതായി നല്‍കുക.
തൊഴിലുടമയ്ക്കു കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍, ഓരോ സ്ഥാപനത്തിലെയും വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, തിരിച്ചറിയല്‍ രേഖകളുടെ കാലാവധി വ്യക്തമാക്കല്‍ എന്നീ സേവനങ്ങളാണ് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുക.
പുതുക്കിയ പാസ്‌പോര്‍ട്ടുകളിലേക്ക് വിസാവിവരങ്ങള്‍ മാറ്റുന്നതിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജവാസാത്ത് ഡയറക്ടറേറ്റുകളെയും ഓഫീസുകളെയും സമീപിക്കുന്നതെന്ന് മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു.
പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഏറെ ഉപകാരപ്പെടും. ജവാസാത്ത് ഡയറക്ടറേറ്റിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകമാകും.
റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ഹുറൂബ് തുടങ്ങിയ നിരവധി സേവനങ്ങള്‍ നേരത്തെ തന്നെ ജവാസാത്ത് ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."