HOME
DETAILS
MAL
ഒരിക്കലും വിശക്കാതിരിക്കാന്‍ മരുന്നുണ്ടോ- സിറിയന്‍ ബാലന്റെ ചോദ്യത്തിനു മുന്നില്‍ വിങ്ങിപ്പൊട്ടി ഡോക്ടര്‍
backup
March 01 2018 | 08:03 AM
ദമസക്‌സ്: ആ ഡോക്ടര്‍ക്കെന്നല്ല, മനുഷ്യത്വമുള്ള ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു ആ കുരുന്നിന്റെ ചോദ്യത്തിനു മുന്നില്‍. ജീവിതത്തില്‍ ഇനിയൊരിക്കലും വിശക്കാതിരിക്കാന്‍ ഒരു മരുന്ന്. തനിക്കു നേരെ റൊട്ടിക്കഷ്ണം വെച്ചു നീട്ടിയ ഡോക്ടറോട് അതാണ് ഒന്നുമറിയാത്ത ആ കുരുന്നിന് ചോദിക്കാനുണ്ടായിരുന്നത്. ഇനിയൊരു റൊട്ടിക്കഷ്ണം...യുദ്ധം തീ തുപ്പുന്ന ഈ നാട്ടില്‍ ഒരു തുള്ളി വെള്ളം ഇതെല്ലാം വിദൂര സ്വപ്‌നങ്ങളാണെന്ന് ആ കുഞ്ഞുമോനു പോലുമറിയാം....അവനെ സംബന്ധിച്ചിടത്തോളം മറ്റെന്തിലും വല്യ പ്രശ്‌നം അവന്റെ വിശപ്പു തന്നെയായിരിക്കുമല്ലോ....
NB: (സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രമാണിത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."