കര്‍ണാടകയില്‍ ഇടതുവോട്ടുകള്‍ ഭിന്നിക്കും; സി.പി.എം തനിച്ചും സി.പി.ഐ കോണ്‍ഗ്രസിനൊപ്പവും നില്‍ക്കും
ന്യൂഡല്‍ഹി: ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പായി. ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടിയായ സി.പി.എം 26 മണ്ഡലങ്ങളില്‍ തനിച്ചു മല്‍സരിക്കുമ്പോള്‍ സി.പി.ഐ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സിദ്ധാന ഗൗഡ പാട്ടീല്‍ പറഞ്ഞു.
തങ്ങളുടെ തീരുമാനം അറിയിച്ച് സി.പി.ഐ, കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് കത്തയച്ചിട്ടുണ്ട്. നേരത്തെ നാലുമണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സഖ്യം രൂപീകരണം സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിക്കുന്നതോടെ എല്ലാവരെയും പിന്‍വലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ ജെ.ഡി.യുവുമായി സഖ്യംചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു സി.പി.ഐയുടെ തീരുമാനം. എന്നാല്‍, സി.പി.എമ്മിന്റെ സ്വാധീനമേഖലയില്‍ പോലും ജെ.ഡി.യു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സഖ്യതീരുമാനം സി.പി.ഐ ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാനത്തെ അവസാന മൂന്നു നിയമസഭാതെരഞ്ഞെടുപ്പുകളിലും ഒരു ശതമാനത്തിലും വളരെ താഴെ വോട്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് നേടാനായത്. 2004ല്‍ മാത്രം ഒരുസ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുമായി. എന്നാല്‍, സി.പി.ഐയുടെ നില അതിനെക്കാള്‍ പരിതാപകരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ടുസീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ, മൊത്തം 25,450 വോട്ടുകള്‍ നേടി. വോട്ട് ശതമാനമാവട്ടെ 0.08 ഉം. ആകെ 16 മണ്ഡലങ്ങളില്‍ മല്‍സരിച്ച സി.പി.എമ്മിന് 0.22 ശരാശരിയില്‍ 68,775 വോട്ടുകളും ലഭിച്ചു. സംസ്ഥാനത്ത് ഇതുവരെ സി.പി.ഐക്ക് എം.എല്‍.എ ഉണ്ടായിട്ടില്ല. അതേസമയം, ചിക്കബല്ലപുരയിലും (2004) ബഗേപല്ലിയിലും (1994) ജി.വി ശ്രീരാമ റെഡ്ഡിയെ വിജയിപ്പിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിട്ടുണ്ട്.
സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തെ സാധൂകരിക്കുന്ന വിധത്തിലാണ് പാര്‍ട്ടി സംസ്ഥാനത്ത് കൈക്കൊണ്ട തീരുമാനമെന്നത് ശ്രദ്ധേയുമാണ്. ബി.ജെ.പിയെ നേരിടുന്നതിന് കോണ്‍ഗ്രസ്സുമായി സഖ്യം ചേരണോ എന്ന കാര്യത്തില്‍ സി.പി.എം സ്വീകരിച്ചതുപോലെ കടുത്ത നിലപാടെടുക്കാതെയാണ് സി.പി.ഐ കരട് പ്രമേയം പുറത്തിറക്കിയത്. മുഖ്യശത്രു ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്നും ഫാസിസത്തെ എതിര്‍ക്കാന്‍ വിശാല മതേതര, ജനാധിപത്യ കൂട്ടായ്മ കൂടിയേ തീരൂവെന്നും പ്രമേയത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."