HOME
DETAILS

നികുതിവരവ് കുറവ്; സാമ്പത്തിക പ്രതിസന്ധി നീങ്ങിയില്ല

  
backup
March 01 2018 | 19:03 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4


തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നീങ്ങിയില്ല. നികുതി വരുമാനത്തിലുള്ള കുറവാണ് കാരണം. പ്രതിസന്ധി നീങ്ങണമെങ്കില്‍ ഒരു മാസം 2,000 കോടി രൂപയെങ്കിലും നികുതി വരുമാനമുണ്ടാകണം.
എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ 1,200 അല്ലെങ്കില്‍ 1,300 കോടിയാണ് നികുതി വരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഈ വരുമാനക്കുറവിന്റെ പ്രയാസങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ വലിയ പ്രതിസന്ധി ഇനിയുണ്ടാവില്ല.
മാര്‍ച്ച് മാസം വലിയ പ്രശ്‌നങ്ങളുണ്ടാവാതെ കടന്നുപോകുമെന്നാണ് പ്രതീക്ഷ. സ്‌പെഷല്‍ ട്രഷറി അക്കൗണ്ടില്‍ മാറ്റിവച്ചിരുന്ന 13,000 കോടി അനധികൃത വായ്പയായി കേന്ദ്രം വിലയിരുത്തിയതിനാല്‍ വായ്പയെടുക്കാന്‍ നേരിട്ട തടസവും പ്രയാസം സൃഷ്ടിച്ചു. ഇതില്‍ നിന്ന് 6,000 കോടി ട്രഷറിയിലേക്കു മാറ്റിയതോടെ വായ്പയ്ക്കുള്ള തടസം ഇല്ലാതായി.
തദ്ദേശസ്വംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ചെലവഴിക്കാനാവാതെ വന്ന തുക അടുത്ത വര്‍ഷം ചെലവഴിക്കാന്‍ അനുമതി നല്‍കും. 2018- 19 സാമ്പത്തിക വര്‍ഷത്തിനിടയില്‍ ട്രഷറി ഇടപാടുകളില്‍ സമഗ്രമായ മാറ്റം വരും. മെയ് കഴിഞ്ഞാല്‍ ഇടപാടുകള്‍ പരിപൂര്‍ണമായി ഓണ്‍ലൈനാകും.
പഴയ ബില്ലുകള്‍ അപ്രത്യക്ഷമാകും. ഏപ്രില്‍ മാസത്തോടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ട്രഷറി അക്കൗണ്ടില്‍ ഉപയോഗിക്കാവുന്ന അവസ്ഥ വരും.
മാര്‍ച്ച് മുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഇടുകയാണ് ചെയ്യുക. അവര്‍ക്ക് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിനു പണമെടുക്കാം. പിന്നീട് എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഇങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഇടുന്ന സംവിധാനമുണ്ടാക്കും.
ഈ അക്കൗണ്ടില്‍ അവര്‍ക്ക് പലിശ നല്‍കും. അങ്ങനെ വരുന്നതോടെ അവര്‍ അക്കൗണ്ടില്‍ നിന്ന് പണം പൂര്‍ണമായി പിന്‍വലിക്കാത്ത അവസ്ഥ വരും. ഇത് ട്രഷറിയുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago