ഏഷ്യന്‍ യോഗ ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഹോങ്കോങ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ചൈന, ദുബൈ, തായ്‌വന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ എന്നീ 16 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പടെ അഞ്ഞൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. ആദ്യമായാണ് കേരളത്തില്‍ ഏഷ്യന്‍ യോഗാ ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ രണ്ടാം തവണയും. യോഗാസന സ്‌പോര്‍ട്‌സ്, ആര്‍ട്ടിസ്റ്റിക് യോഗ സ്‌പോര്‍ട്‌സ്, ആര്‍ട്ടിസ്റ്റിക് പെയര്‍ യോഗ, റിഥമിക് യോഗ സ്‌പോര്‍ട്‌സ്, ഫ്രീ ഫ്‌ളോ യോഗ ഡാന്‍സ്, പ്രൊഫഷനല്‍ യോഗ സ്‌പോര്‍ട്‌സ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് ക്യാംപ് സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. ചാംപ്യന്‍ഷിപ്പിനുള്ള 112 അംഗ ഇന്ത്യന്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് ആദ്യമായി അഞ്ച് പേര്‍ യോഗ്യത നേടി. ശ്രേയ ആര്‍ നായര്‍ (ആലപ്പുഴ), കെ.എച്ച് ഹിബ മറിയം (തൃശൂര്‍), അലക്‌സ് ജെറോം (തൃശൂര്‍), അരുണ്‍ ആനന്ദന്‍ (ഇടുക്കി), ടി.ബി വര്‍ഷ (പത്തനംതിട്ട) എന്നിവരാണ് കേരള താരങ്ങള്‍. യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി ശശിധരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."