ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി സംഘര്‍ഷഭരിതം
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭംരെ. നേരത്തെ അന്തരീക്ഷത്തില്‍ അയവുവന്നിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും നിര്‍ണായകമായ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നിര്‍മിക്കുന്നതില്‍ സൈന്യത്തിന്റെ സംഭാവന എന്ന പേരില്‍ ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും 4000 കി.മീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. കഴിഞ്ഞ ജൂണ്‍ 16മുതല്‍ 73 ദിവസമാണ് ദോക്ലാമില്‍ ഇന്ത്യാ-ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കുന്നത് തടഞ്ഞതോടെയാണ് മേഖല നിര്‍ണായകമായ അവസ്ഥയിലേക്ക് എത്തിയിരുന്നത്.
ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഭീകര പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടനിലക്കാരായി പാകിസ്താന് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജമ്മുകശ്മിരില് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും പ്രതിരോധ സഹമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."