HOME
DETAILS

സംസ്ഥാന കോളജ് ഗെയിംസ്; ക്രൈസ്റ്റ് മുന്നേറുന്നു

  
backup
March 02 2018 | 19:03 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d


കോഴിക്കോട്: സംസ്ഥാന കോളേജിന്റെ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ രണ്ട് ദിനം പിന്നിടുമ്പോള്‍ പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളജും മുന്നിട്ട് നില്‍ക്കുന്നു. 26 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ വിഭാഗത്തില്‍ നാല് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവും നേടി 64.5 പോയിന്റോടെയാണ് ക്രൈസ്റ്റ് മുന്നേറ്റം തുടരുന്നത്. രണ്ട് സ്വര്‍ണം, നാല് വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി 46.5 പോയിന്റോടെ കോതമംഗലം എം.എ കോളജ് രണ്ടാമതും, രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി 33 പോയിന്റോടെ ചങ്ങനാശേരി എസ്.ബി കോളജ് മൂന്നാം സ്ഥാനത്തുമാണ്. വനിതാ വിഭാഗത്തില്‍ വ്യക്തമായ മേധാവിത്വത്തോടെ അല്‍ഫോണ്‍സ കോളജ് മുന്നേറ്റം തുടരുകയാണ്. ആദ്യ ദിനത്തില്‍ മുന്നേറ്റം നടത്തിയ ചങ്ങനാശേരി അസംപ്ഷന്‍ കോളജിനെ പിന്തള്ളി ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി 84 പോയിന്റ് നേടിയാണ് അല്‍ഫോണ്‍സ മുന്നേറുന്നത്. മൂന്ന് വീതം സ്വര്‍ണവും, വെള്ളിയും, രണ്ട് വെങ്കലവുമടക്കം 59 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള അസംപ്ഷനുള്ളത്. രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി 29 പോയന്റുമായി പാലക്കാട് മേഴ്‌സി കോളജ് മൂന്നാം സ്ഥാനത്തുണ്ട്.
ഗെയിംസിന് ഇന്ന് തിരശ്ശീല വീഴും. ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ രാവിലെ വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ സമ്മാനദാനം നടത്തും. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് സംബന്ധിക്കും.

ഇവര്‍ താരങ്ങള്‍
രണ്ടാം ദിനത്തിലും രണ്ട് മീറ്റ് റെക്കോര്‍ഡ് പിറന്നതോടെ മീറ്റിലാകെ നാല് പുതിയ റെക്കോര്‍ഡുകളായി. ഹെപ്പ്റ്റാത്‌ലണില്‍ 4413 പോയിന്റ് സ്വന്തമാക്കി പാല അന്‍ഫോണ്‍സ കോളജിലെ വി.ഒ നിമ്മിയും, ഡെക്കാത്‌ലണില്‍ 5898 പോയിന്റ് നേടി ചെമ്പഴന്തി എസ്.എന്‍ കോളജിലെ കെ.ആര്‍ ഗോകുലുമാണ് രണ്ടാം ദിനത്തിലെ മീറ്റ് റെക്കോര്‍ഡ് ഉടമകള്‍. ഡെക്കാത്‌ലണില്‍ ഗവ. കോടഞ്ചേരി കോളജിലെ അഖില്‍ ബിജു സ്ഥാപിച്ച 5696 പോയിന്റ് എന്ന റെക്കാര്‍ഡാണ് ഗോകുല്‍ തിരുത്തിയത്. ഹെപ്റ്റാത്‌ലണില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ അനില ജോസ് സ്ഥാപിച്ച 4150 പ്രകടനമാണ് നിമ്മി മറികടന്നത്.
അതെസമയം മീറ്റില്‍ ഇരട്ട സ്വര്‍ണവുമായി പാല അല്‍ഫോണ്‍സ കോളജിലെ ജെറിന്‍ ജോസഫ് മിന്നും താരമായി. ആദ്യ ദിനത്തില്‍ നടന്ന 400 മീറ്റര്‍ ഓട്ടത്തിലും (55.13 സെക്കന്‍ഡ്), രണ്ടാം ദിനമായ ഇന്നലെ നടന്ന 400 മീറ്റര്‍ ഹര്‍ഡിലും (1.1.63 സെക്കന്‍ഡ്) സ്വര്‍ണം നേടിയാണ് ജെറിന്‍ ട്രാക്ക് വിട്ടത്.

റിലേയില്‍ അല്‍ഫോണ്‍സയും കോതമംഗലവും
രണ്ടാം ദിനത്തില്‍ വാശിയേറിയ 4- 100 മീറ്റര്‍ റിലേ വനിതാ വിഭാഗത്തില്‍ പാല അല്‍ഫോണ്‍സ കോളജും, പുരുഷ വിഭാഗത്തില്‍ കോതമംഗലം എം.എ കോളജും സ്വര്‍ണം നേടി. വനിതാ വിഭാഗം റിലേയില്‍ അല്‍ഫോണ്‍സയിലെ രമ്യ രാജന്‍, എന്‍.എസ് സിമി, എ ആരതി, കെ.എസ് അഖില എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത് (48.10 സെക്കന്‍ഡ്). അഞ്ജലി ജോണ്‍സണ്‍, ടി.എസ് ആര്യ, അഖിന ബാബു, എം നിത്യമോള്‍ എന്നിവരടങ്ങിയ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വെള്ളിയും (48.77 സെക്കന്‍ഡ്), യു.വി ശ്രുതി രാജു, യു.കെ സുഭിഷ, കെ അക്ഷയ, മേരി ജാക്വലിന്‍ എന്നിവരടങ്ങിയ കാലിക്കറ്റ് സര്‍വകലാശാലാ ടീം (50.36) വെങ്കലവും നേടി. പുരുഷ വിഭാഗത്തില്‍ അനസ്, അതുല്‍ സെനന്‍, എ ഹര്‍ഷാദ്, ഒമര്‍നാഥ് എന്നിവരടങ്ങിയ കോതമംഗലം എം.എ കോളജ് (42.40 സെക്കന്‍ഡ്) സ്വര്‍ണവും, എസ് ലിഖിന്‍, അഭിമന്യു തുഷാര്‍, മിഥുന്‍ മുരളി, മനു കെ.ജോസഫ് എന്നിവരടങ്ങിയ ചങ്ങനാശേരി എസ്.ബി കോളജ് ടീം (42.61 സെക്കന്‍ഡ്) വെള്ളിയും, അമല്‍ തോമസ്, പി.ജെ ഗോഡ്‌സണ്‍, ഇ ഷബാബ്, എ.കെ ഉനൈസ് എന്നിവരടങ്ങിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (42.84 സെക്കന്‍ഡ്) വെങ്കലവും നേടി.

മാര്‍ത്തോമ കോളജിന്
വനിതാ ഫുട്‌ബോള്‍ കിരീടം
മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന വനിതാ ഫുട്‌ബോളില്‍ തിരുവല്ല മാര്‍ത്തോമ കോളജ് ചാംപ്യന്‍മാര്‍. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിന് ബസേലിയസ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. 5, 15, 52 മിനുട്ടുകളില്‍ രേഷ്മയും 17, 40 മിനിട്ടുകളില്‍ സൗപര്‍ണികയും 19ല്‍ സുചിത്രയും 37ല്‍ വൈഷ്ണവിയും ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
പുരുഷ വിഭാഗത്തില്‍ കോട്ടയം ബസേലിയസും കോതമംഗലം എം.എ കോളജും ഫൈനലില്‍ പ്രവേശിച്ചു. ബസേലിയസ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിനേയും എം.എ കോളജ് എം.ഇ.എസ് മമ്പാടിനേയും ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. ലൂസേഴ്‌സ് ഫൈനല്‍ രാവിലെ ഏഴിന് ഫൈനല്‍ ഒന്‍പതിനും ദേവഗിരി കോളജ് മൈതാനത്ത് നടക്കും.

ബാഡ്മിന്റണില്‍ കുസാറ്റും
ഗുരുവായൂരപ്പനും
ബാഡ്മിന്റണ്‍ ഷട്ടില്‍ പുരുഷ വിഭാഗത്തില്‍ കൊച്ചിന്‍ സര്‍വകലാ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ജേതാക്കളായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജും രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം വനിതാ വിഭാഗത്തില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ജേതാക്കളായി. കോഴിക്കോട് സെന്റ് ജോസഫ്‌സ് ദോവഗിരി കോളജ് രണ്ടാമതും, പയ്യന്നൂര്‍ കോളജ് മൂന്നാം സ്ഥാനവും നേടി.
തളി കണ്ടംകുളം ജൂബിലി ഹാളില്‍ 100, 90, 81, 73, 66, 60, 56 കിലോയിലും, ഓപണ്‍ വിഭാഗത്തിലുമായി നടന്ന ജൂഡോ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ തൃശൂര്‍ ശ്രീകേരള വര്‍മ കോളജും, വനിതാ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളജും ചാംപ്യന്‍മാര്‍. പുരുഷ വിഭാഗത്തില്‍ കാലടി ശ്രീശങ്കര സര്‍വകലാശാല ക്യാംപസ് രണ്ടാം സ്ഥാനത്തും, കുട്ടനല്ലൂര്‍ ശ്രീ അച്യുതമേനോന്‍ കോളജ് മൂന്നാമതുമെത്തി. വനിതാ വിഭാഗത്തില്‍ തൃശൂര്‍ വിമല കോളജ്, കാലടി ശ്രീശങ്കര കോളജ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വോളിയില്‍ ബ്രണ്ണനും
സെന്റ് തോമസും
വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെന്റ് തോമസ് പാലായും, ഗവ.ബ്രണ്ണന്‍ കോളജും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ 11 ടീമുകളും വനിതാ വിഭാഗത്തില്‍ ഒന്‍പത് ടീമുകളുമാണ് പങ്കെടുത്തത്. പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് പാലാ ജേതാക്കളായി. പത്താപുരം സെന്റ് സ്റ്റീഫന്‍ കോളജിനെ പരാജയപ്പെടുത്തിയാണ് പാലാ ജേതക്കളായത്. (സ്‌കോര്‍: 25-21, 25-23, 25- 23). വനിതാ വോളിയില്‍ ഗവ. ബ്രണ്ണന്‍ കോളജ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിനെ പരാജയപ്പെടുത്തി. (സ്‌കോര്‍: 25-19, 25-16, 25-7).

സുവര്‍ണ താരങ്ങള്‍
ഡിസ്‌കസ് ത്രോയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ കെ.അരവിന്ദ് (39.22 മീറ്റര്‍) സ്വര്‍ണം നേടി. പുരുഷ വിഭാഗം 800 മീറ്ററില്‍ ക്രൈസ്റ്റിലെ പി.കെ മുഹമ്മദ് റാഷിദ് (1.58.00 സെക്കന്‍ഡ്) സ്വര്‍ണം സ്വന്തമാക്കി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചങ്ങനാശേരി എസ്.ബി കോളജിലെ തോംസണ്‍ പൗലോസ് (54.62 സെക്കന്‍ഡ്) , ഹൈ ജംപില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ മനു ഫ്രാന്‍സിസ് (1.96 മീറ്റര്‍), വനിതകളുടെ 800 മീറ്ററില്‍ ആതിര ശശി (2.16.85 സെക്കന്‍ഡ്), ട്രിപ്പിള്‍ ജംപ് അലീന ജോസ് (12.56 മീറ്റര്‍) എന്നിവരും സുവര്‍ണ താരങ്ങളായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago