HOME
DETAILS

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

  
November 12 2024 | 14:11 PM

Jayamohan Slams Movies Glorifying Alcoholism

ഷാർജ: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യപരെ പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണെന്ന് തമിഴ്-മലയാളം സാഹിത്യകാരനും തിരക്കഥാകൃത്തും നിരൂപകനുമായ ബി. ജയമോഹൻ. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിൽ 'മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം -ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

SIBF Logo.jpg

'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാട് ശക്തമാക്കവേയാണ് ജയമോഹൻ ഇങ്ങനെ പ്രതികരിച്ചത്. വിനോദ സഞ്ചാരത്തിനെത്തി തമിഴ്നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ അംഗീകരിക്കാനാവില്ലെന്ന് ആദ്ദേഹം ആവർത്തിച്ചു. 'ആന ഡോക്ടർ' എന്ന നോവലിന്റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന തനിക്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ, മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്നും ജയമോഹൻ വ്യക്തമാക്കി.

ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെnന്നും, അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തിൽ പി.കെ ബാലകൃഷ്ണൻ എഴുതിയ 'ഇനി ഞാൻ ഉറങ്ങട്ടെ', എം.ടി വാസുദേവൻ നായർ എഴുതിയ 'രണ്ടാംമൂഴം' എന്നീ കൃതികൾ പുറത്തു വന്നതോടെ 'മഹാഭാരത'ത്തിലെ ഈ കഥാപാത്രങ്ങൾക്ക് പുതിയ സ്വത്വം കൈവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഭാഷകളിലും സമാനമായ ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഏതെങ്കിലും ഒരു അധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തത്. എന്നാൽ, മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് 'വെൺ മുരശ്' എന്ന നോവലിലൂടെ നടത്തിയത് എന്ന് ജയമോഹൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദി സംവാദത്തിൽ സാനിയോ ഡാൽഫെ മോഡറേറ്ററായിരുന്നു.

Renowned writer Jayamohan has expressed strong opposition to films that glorify and promote alcoholism, emphasizing the need for responsible storytelling and positive influences in cinema.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  4 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  4 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  4 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  4 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  4 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  5 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  5 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  5 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  5 days ago