HOME
DETAILS

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

  
November 12, 2024 | 2:52 PM

Chetan Bhagat Unveils Latest Romantic Novel

ഷാർജ: ചെറിയ ഇടവേളക്ക് ശേഷം തന്റെ പുതിയ നോവൽ പ്രഖ്യാപിച്ച് എഴുത്തുകാരൻ ചേതൻ ഭഗത്. പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു. ഷാർജ എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിൽ 'ചേതൻ ഭഗതുമൊത്ത് ഒരു സായാഹ്നം' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ്' എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.

ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് ചേതൻ പറഞ്ഞു. നെറ്റ് വർക്കിങ്ങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ, ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യാ ബാലനുമായി തുടങ്ങിയ നെറ്റ് വർക്കിങ്ങിന്റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി.

തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളി. 'വിഡിയോ എത്ര വേണമെങ്കിലും കാണാം പുസ്തകം വായിക്കാൻ വയ്യ' എന്നതാണ് കൗമാരക്കാരുടെ നിലപാട്. ഇത് 'എനിക്ക് നടക്കാൻ വയ്യ, സദാ കാറിനകത്തിരിക്കാം' എന്ന് പറയുന്നത് പോലെയാണ്. കുട്ടികൾ ഇന്ന് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.

Acclaimed author Chetan Bhagat has revealed his upcoming novel, a captivating romantic tale, scheduled for release next year ¹. Bhagat's latest work promises to enthral readers with its thought-provoking themes and relatable characters, continuing his legacy of crafting engaging stories that resonate with audiences worldwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  4 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  4 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  4 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  4 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  4 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  4 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  4 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  4 days ago