HOME
DETAILS

നിയമത്തില്‍ മാത്രം കുടുങ്ങില്ല കോടികളുടെ വെട്ടിപ്പുകാര്‍

  
backup
March 02 2018 | 20:03 PM

editorialsspm


വന്‍തുക വെട്ടിച്ചു രാജ്യം വിടുന്ന കോര്‍പറേറ്റ് കുറ്റവാളികളെ കുടുക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണു കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയ പണച്ചാക്കുകള്‍ അനേകകോടികള്‍ വെട്ടിച്ചു മുങ്ങിയ സംഭവങ്ങള്‍ രാജ്യത്ത് രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലാണു പുതിയ നിയമനിര്‍മാണം.
വെട്ടിപ്പു നടത്തി മുങ്ങുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നതാണു ബില്ലിലെ സുപ്രധാന വ്യവസ്ഥ. സ്വദേശസ്വത്തില്‍ ബിനാമി സ്വത്തും ഉള്‍പ്പെടും. പുതിയ നിയമത്തിന്റെ ഭാഗമായി രൂപം നല്‍കുന്ന പ്രത്യേക കോടതികളായിരിക്കും സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിടുക.
സാമ്പത്തിക വെട്ടിപ്പിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. പണം തട്ടിപ്പിനു പുറമെ മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതും വ്യാജ സാമ്പത്തികരേഖ ചമയ്ക്കുന്നതും നികുതി വെട്ടിക്കുന്നതുമെല്ലാം പുതിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. നിലവിലുള്ള കള്ളപ്പണം തടയല്‍ നിയമം വേണ്ടത്ര ഫലപ്രദമല്ലെന്നു കണ്ടാണു പുതിയ നിയമം കൊണ്ടുവരുന്നതെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തികക്കുറ്റവാളികളെ നേരിടാന്‍ കടുത്തനിയമങ്ങള്‍ കൊണ്ടുവരുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, പുറത്തുവന്ന വിവരങ്ങള്‍ വച്ചുനോക്കിയാല്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ എത്രമാത്രം ഫലപ്രദമായിരിക്കുമെന്നതില്‍ സംശയമുണ്ട്. ഫലപ്രദമായ നിയമങ്ങളുണ്ടായിട്ടും പല വന്‍ കുറ്റകൃത്യങ്ങളും തടയാനോ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാനോ കഴിയാത്ത സാഹചര്യവും നമുക്കു മുന്നിലുണ്ട്.
പുതിയനിയമം പ്രാബല്യത്തില്‍ വന്നാല്‍ സാമ്പത്തികക്കുറ്റവാളിയുടെ വിദേശത്തുള്ള സ്വത്ത് കണ്ടുകെട്ടുന്നതു ഫലപ്രദമാവണമെന്നില്ല. നമ്മുടെ സര്‍ക്കാരോ കോടതിയോ കുറ്റാന്വേഷണസംവിധാനങ്ങളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലത്. ഒരാളുടെ വിദേശത്തുള്ള സ്വത്തു കണ്ടുകെട്ടണമെങ്കില്‍ ബന്ധപ്പെട്ട രാജ്യത്തെ ഭരണകൂടത്തിന്റെ സഹായം വേണം. അതിനു പ്രത്യേക രാജ്യാന്തര കരാറുകള്‍ വേണ്ടിവരും.
വ്യത്യസ്തമായ കാരണങ്ങളാല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പലതരം അഭിപ്രായഭിന്നതകളും ശത്രുതയും നയതന്ത്രബന്ധങ്ങളിലെ അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇതുപോലുള്ള കരാറുകളും സഹകരണവും സാധ്യമാകുകയെന്നത് എളുപ്പമല്ല. നമ്മുടെ രാജ്യത്തുനിന്നു മുങ്ങിയ കൊടും കുറ്റവാളികള്‍ക്കു വിദേശരാജ്യങ്ങളില്‍ അഭയം ലഭിക്കുകയും അവരവിടെ അല്ലലില്ലാതെ ജീവിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിനകത്തെ സ്വത്ത് കണ്ടുകെട്ടുന്നതും എളുപ്പമല്ല. വീടുകളില്‍ മോഷണം നടത്തിയോ മാല പൊട്ടിച്ചെടുത്തോ ഒക്കെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കോ ഇതര സംസ്ഥാനങ്ങളിലേക്കോ നാടുവിടുന്ന നാടന്‍ കള്ളന്മാരല്ല വന്‍കിട സാമ്പത്തിക കുറ്റവാളികള്‍. നല്ല മിടുക്കും തന്ത്രവുമുള്ളവരും ഉന്നതബന്ധങ്ങളുള്ളവരും ആയിരിക്കും അവര്‍. ഇത്തരമൊരു നിയമം വരാനുണ്ടെന്നു കണ്ടാല്‍ അവര്‍ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ഒരുക്കിയേക്കാവുന്ന കെണിയില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രം ആവിഷ്‌കരിച്ചു കഴിഞ്ഞിരിക്കും. നിയമം വരും മുമ്പു തന്നെ അവര്‍ സ്വത്തു വിറ്റു കാശാക്കി വിദേശത്തേയ്ക്കു കടത്തിയിരിക്കും.ബിനാമി സ്വത്തു കണ്ടെത്തുന്നതു ശ്രമകരമാണ്. ബിനാമി ഇടപാടുകള്‍ക്കു നിയമപരമായ രേഖകളുണ്ടാവില്ല.
വ്യക്തികള്‍ തമ്മിലുള്ള വിശ്വാസത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിലാണു ബിനാമി ഇടപാടു നടക്കുന്നത്. ബിനാമി സ്വത്ത് എവിടെയൊക്കെയാണെന്നു തെളിവുസഹിതം കണ്ടെത്തുന്നത് എളുപ്പമല്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയാല്‍ അതു കോടതിയിലും മറ്റും തെളിയിക്കുന്നതും പ്രയാസകരമായിരിക്കും.നിയമം മറികടക്കാന്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നു സഹായം ലഭിക്കുന്നതുകൊണ്ടാണു കുറ്റവാളികള്‍ക്കു വെട്ടിപ്പു നടത്തി നാടുവിടാന്‍ സാധിക്കുന്നത്. അഴിമതി ബാധിച്ച ഭരണകൂടസംവിധാനങ്ങളുള്ള രാജ്യത്ത് ഏതു തരം കുറ്റകൃത്യങ്ങളും പൂര്‍ണമായി തടയാനാവില്ല. സാധ്യമാവണമെങ്കില്‍ പഴുതടച്ച നിയമത്തിനൊപ്പം ഭരണയന്ത്രം അഴിമതിവിമുക്തമാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ക്കുണ്ടാകണം. ഉണ്ടായാല്‍പ്പോലും പൂര്‍ണമായ അഴിമതിവിമുക്തി സാധ്യമാക്കുന്നത് ഭഗീരഥപ്രയത്‌നമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago