HOME
DETAILS
MAL
സിവില്‍ ഡിഫന്‍സിന്റെ റംസാന് എമര്‍ജന്‍സി പ്ലാനിനു അനുമതി
backup
June 01 2016 | 08:06 AM
ജിദ്ദ: റംസാനില്‍ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് രൂപം കൊടുത്ത പ്രത്യേക പ്ലാനിനു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് അനുമതി നല്കി.
തീര്‍ത്ഥാടകരുടെ സുരക്ഷയും സമാധാനവുമാണു മുഖ്യ ലക്ഷ്യമെന്നും അത് കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണു ആഭ്യന്തര മന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് ഉത്തരവിട്ടിട്ടുള്ളത്.
ഏത് സാഹചര്യങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് സജ്ജരാണെന്നും 19 വിഭാഗങ്ങള്‍ ഇതിന്റെ കീഴില്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിവില്‍സ് ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."