HOME
DETAILS
MAL
സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി: ആഫ്രിനില്‍ 36 സൈനികര്‍ കൊല്ലപ്പെട്ടു
backup
March 03 2018 | 16:03 PM
ആഫ്രിന്: കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന വിമത വിരുദ്ധ ആക്രമണത്തിനിടെ മറ്റൊരു ഭാഗത്ത് പടയൊരുക്കം ശക്തമാക്കി തുര്‍ക്കി. ആഫ്രിനില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാര്‍ സേനയിലെ 36 പേര് കൊല്ലപ്പെട്ടു.
വടക്കന്‍ സിറിയന്‍ മേഖലയായ കാഫര്‍ ജിന മേഖല കേന്ദ്രീകരിച്ചാണ് തുര്‍ക്കിയുടെ ആക്രമണം. ആഫ്രിനില്‍ കുര്‍ദിഷ് സേനയെ സഹായിക്കുന്നതിനു വേണ്ടി രണ്ടാഴ്ച മുമ്പാണ് സിറിയന്‍ സൈന്യമെത്തിയത്. ഇവിടെയുള്ള കുര്‍ദുകളെ തീവ്രവാദികളായിട്ടാണ് തുര്‍ക്കി കാണുന്നത്.
ജനുവരി മുതല്‍ കുര്‍ദ് വിരുദ്ധ ആക്രമണം തുര്‍ക്കി തുടങ്ങിയിരുന്നുവെങ്കിലും സിറിയന്‍ സൈന്യത്തെ അയച്ചതോടെയാണ് ശക്തിയാര്‍ജ്ജിച്ചത്.
അതേസമയം, എട്ട് ടര്‍ക്കിഷ് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."