HOME
DETAILS
MAL
'കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാര്‍ ജയിച്ചിട്ടില്ല'
backup
March 03 2018 | 20:03 PM
കോഴിക്കോട്: ത്രിപുരയിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസാണെന്ന എം.എ ബേബിയുടെ പ്രസ്താവനക്ക് മറുപടിയുമായി കെ. മുരളീധരന്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പോലും ജയിച്ചിട്ടില്ലെന്നും പിന്നെങ്ങിനെയാണ് ബി.ജെ.പിയെ ജയിപ്പിക്കുകയെന്നുമാണ് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചത്.
ബി.ജെ.പിയും സി.പി.എമ്മും വന്നപ്പോള്‍ സി.പി.എം വിജയിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ചിന്തിച്ചത്.
കള്ളനും പെരുങ്കള്ളനും തമ്മില്‍ മത്സരിച്ചപ്പോള്‍ പെരുങ്കള്ളന് തോല്‍ക്കണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ത്രിപുരക്കാര്‍ ബി.ജെ.പിയെ ജയിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."