റാഫേല്‍ വിമാന ഇടപാടിനെ ബൊഫോഴ്സുമായി താരതമ്യം ചെയ്യരുത്: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ബൊഫോഴ്സ് തോക്കിടപാടുമായി റാഫേല്‍ വിമാന ഇടപാടിനെ താരതമ്യം ചെയ്യരുതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
റാഫേല്‍ ഇടപാടില്‍ ഒരു തരത്തിലുള്ള അഴിമതിയും ഇല്ല. എല്ലാം സുതാര്യമായ രീതിയിലാണ് നടന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഇതിനെതിരേ ആരോപണം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതോടെ അത്തരം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതായി നിര്‍മല സീതാരാമന് അറിയിച്ചു.
മുന്‍കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് റാഫേല്‍ വിമാന ഇടപാട് ഒപ്പുവച്ചത്.
58,000 കോടി രൂപക്കുള്ള ഇടപാടാണ് നടത്തിയതെങ്കിലും ഇതില്‍ മോദി മാറ്റങ്ങള്‍ വരുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഏ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇടപാട് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."